Friday, September 25, 2026

മന്‍മോഹന്‍ സിങ്ങിന് മറുപടി പറയാനില്ലെന്ന് കേന്ദ്ര ധനമന്ത്രി

ദില്ലി: രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രാജ്യത്തിന്‍റെ സാമ്പത്തിക നില സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഉയര്‍ത്തിയ വിമര്‍ശത്തിന് മറുപടി നല്‍കാനില്ലെന്നും അവര്‍ പറഞ്ഞു.

പിന്തുണയോ സഹായമോ ആവശ്യമുണ്ടെന്ന് ഏതെങ്കിലും മേഖലയില്‍നിന്ന് ആവശ്യമുയര്‍ന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ ഏതെങ്കിലും മേഖലയിലുള്ളതര്‍ താത്പര്യം പ്രകടിപ്പിച്ചാല്‍ അവരെ സ്വാഗതം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

ജി എസ് ടി നിരക്ക് കുറയ്ക്കല്‍ തന്‍റെ മാത്രം നിയന്ത്രണത്തിലുള്ള കാര്യമല്ല. സംസ്ഥാന ധനമന്ത്രിമാര്‍ ഉള്‍പ്പെട്ട ജിഎസ് ടി കൗണ്‍സിലാണ് തീരുമാനമെടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ തെറ്റായ സാമ്പത്തിക പരിഷ്‌കാരങ്ങളാണെന്ന ആരോപണവുമായി മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനനുമായ ഡോ മന്‍മോഹന്‍സിങ് രംഗത്തെത്തിയിരുന്നു.

Related Articles

Latest Articles