മനുഷ്യരെ ബഹിരാകാശത്തയക്കുന്ന ഭാരതത്തിന്റെ പ്രഥമ ദൗത്യത്തിന്റെ തയ്യാറെടുപ്പുകളിലാണ് ഐഎസ്ആര്‍ഒ. ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ഐഎസ്ആര്‍ഒ സ്ഥലം കണ്ടെത്തിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ വിവരം. ഓസ്‌ട്രേലിയയിലെ കോകോസ് ദ്വീപിലാണ് താല്കാലിക ഗ്രൗണ്ട് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ഭാരതം സ്ഥലം കണ്ടെത്തിയത്.ഐഎസ്ആര്‍ഒയും ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സിയും തമ്മിലുള്ള സഹകരണത്തിലൂടെയാണ് നിരീക്ഷണ കേന്ദ്രം സാധ്യമാക്കുക. ഇന്ത്യന്‍ സംഘം ദ്വീപ് സന്ദര്‍ശിച്ചിരുന്നുവെന്നും അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയതായി ഓസ്‌ട്രേലിയന്‍ സ്‌പേസ് ഏജന്‍സി മേധാവി എന്റികോ പലേര്‍മോ വ്യക്തമാക്കിഓസ്‌ട്രേലിയന്‍ പ്രൊജക്ട് മാനേജറുമായി ചേര്‍ന്ന് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള ജോലികളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
“ഗഗന്‍യാന്‍ വിക്ഷേപണങ്ങളുടെ പാത നോക്കുമ്പോള്‍, നിരീക്ഷണത്തിനും നിയന്ത്രണത്തിനും ഏറ്റവും അനുയോജ്യമായ സ്ഥലമാണ് കോകോസ് ദ്വീപെന്ന് അദ്ദേഹം പറഞ്ഞു. ഗഗന്‍യാന്‍ ദൗത്യത്തിനിടെ ദൗത്യം പിന്‍വലിക്കപ്പെട്ടാല്‍ ദൗത്യ സംഘത്തെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. ദൗത്യത്തിന്റെ സഞ്ചാര പാത അനുസരിച്ച് അത് ഓസ്‌ട്രേലിയന്‍ കടലിലായിരിക്കുമെന്നും അത്തരം അടിയന്തിര ഘട്ടങ്ങളിലും ഓസ്‌ട്രേലിയ ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. കാര്‍ബണ്‍ ബഹിര്‍ഗമനം നിരീക്ഷിക്കുന്നതിനുള്ള ലാറ്റ്കണക്ട് 60 ഉപഗ്രം (LatConnect60 Satellite), സ്‌പേസ് മൈത്രി (മിഷന്‍ ഫോര്‍ ഓസ്‌ട്രേലിയ-ഇന്ത്യ ടെക്‌നോളജി, റിസര്‍ച്ച് ആന്റ് ഇനൊവേഷന്‍), സ്‌കൈ ക്രാഫ്റ്റിന്റെ ഗതിനിര്‍ണയ ഉപഗ്രഹ ശൃംഖല എന്നിവയ്ക്കായി ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ ഭാഗമായി ഈ ഉപഗ്രഹങ്ങളില്‍ രണ്ടെണ്ണം ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കും. ലാറ്റ് കണക്ട്60 സാറ്റലൈറ്റ് ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്‌കൈറൂട്ടിന്റെ റോക്കറ്റിലും സ്‌പേസ് മൈത്രി ദൗത്യം എസ്എസ്എല്‍വി റോക്കറ്റിലും ആയിരിക്കും വിക്ഷേപിക്കുക”- എന്റികോ പലേര്‍മോ പറഞ്ഞു.

