Tuesday, November 3, 2026

പ്രാർത്ഥന നടന്നു കൊണ്ടിരുന്ന ക്രിസ്ത്യൻ ദേവാലയത്തിൽ അതിക്രമിച്ചുകയറി അള്ളാഹു അക്ബർ മുഴക്കി നമസ്കരിച്ചു ! ഫ്രാൻസിൽ യുവാവ് അറസ്റ്റിൽ

ഫ്രാൻസിലെ ക്രിസ്ത്യൻ ദേവാലയത്തിൽ പ്രാർത്ഥന നടന്നു കൊണ്ടിരിക്കെ അതിക്രമിച്ചുകയറി അള്ളാഹു അക്ബർ മുഴക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹ മാദ്ധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത് എന്നാണ് വിവരം. . ഫ്രാൻസിൽ മൂവായിരത്തിലധികം പള്ളികളുണ്ട്. എന്നിട്ടും എന്തിനാണ് അവർ ഇത് ചെയ്യുന്നത്?!” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിച്ചത്. പ്രാർത്ഥന നടന്നു കൊണ്ടിരിക്കെ ക്രിസ്ത്യൻ ദേവാലയത്തിൽ അതിക്രമിച്ചു കയറിയ യുവാവ് അള്ളാഹു അക്ബർ മുഴക്കുകയും പരവതാനി വിരിച്ച് നമസ്കരിക്കുകയും ചെയ്യുകയായിരുന്നു. മറ്റുള്ളവർ അത്ഭുതത്തോടെ യുവാവിനെ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാനാകും

അറബി ഭാഷയിൽ “ദൈവം മഹാനാണ്” എന്നർത്ഥം വരുന്ന “അല്ലാഹു അക്ബർ” എന്ന പ്രയോഗം, പ്രാർത്ഥനകളും സ്തുതി നിമിഷങ്ങളും ഉൾപ്പെടെ വിവിധ സന്ദർഭങ്ങളിൽ മുസ്ലീങ്ങൾ ഉപയോഗിക്കുന്ന വാചകമാണെങ്കിലും സമീപ വർഷങ്ങളിൽ, തീവ്രവാദ ഗ്രൂപ്പുകൾ നടത്തുന്ന ആക്രമണങ്ങളിലും ഭീകരർ ഈ വാചകം ഉപയോഗിക്കുന്നുണ്ട്. അതിനാൽ തന്നെ ഈ പ്രയോഗം പാശ്ചാത്യ രാജ്യങ്ങളിൽ ഇപ്പോൾ ഭയവും തെറ്റിദ്ധാരണയുമാണ് ഉണ്ടാക്കുന്നത്.

Related Articles

Latest Articles