സംസ്ഥാനത്ത് ഗെയ്ല്‍ (ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ) പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബര്‍ ആദ്യവാരം പദ്ധതി കമ്മിഷന്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതി പൂര്‍ണതോതിലായാല്‍ 500 മുതല്‍ 700 കോടി വരെ നികുതിവരുമാനം ലഭിക്കും. പദ്ധതിയിലെ തടസം നീക്കാന്‍ സഹായിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.

