Monday, December 22, 2025

ഗണേഷ് കുമാറിന് തിരിച്ചടി! സോളാർ ഗൂഢാലോചന കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സോളാർ ഗൂഢാലോചന കേസിൽ കെ.ബി ഗണേഷ് കുമാറിന് തിരിച്ചടി. തുടർനടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കണമെന്ന ആവശ്യവും കോടതി തള്ളി. ഗണേഷ് കൊട്ടാരക്കര കോടതിയിൽ നേരിട്ട് ഹാജരാകണം.

ഗണേഷ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന കണ്ടെത്തലിനെ തുടർന്ന് നേരിട്ട് ഹാജരാകാൻ കൊട്ടാരക്കര കോടതി സമൻസ് അയച്ചിരുന്നു. ഗണേഷ് കുമാർ ഉടൻ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് കഴിഞ്ഞ തവണ ഹൈക്കോടതി നിർദേശിച്ചിരുന്നു. സോളാർ പീഡന കേസിലെ കത്ത് തിരുത്താൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

Related Articles

Latest Articles