തിരുവനന്തപുരം: ഹിന്ദുക്കളുടെ ആരാധന മൂർത്തിയായ മഹാ ഗണപതിയെ മിത്ത് എന്ന് പറഞ്ഞു അധിക്ഷേപിച്ച നിയമസഭ സ്പീക്കർ എ എൻ ഷംസീർ പരസ്യമായി ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം: ഹിന്ദുക്കളുടെ ആരാധന മൂർത്തിയായ മഹാ ഗണപതിയെ മിത്ത് എന്ന് പറഞ്ഞു അധിക്ഷേപിച്ച നിയമസഭ സ്പീക്കർ എ എൻ ഷംസീർ പരസ്യമായി ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 26/07/23 (ബുധനാഴ്ച )രാവിലെ 10 മണിക്ക് പഴവങ്ങാടി ഗണപതി ക്ഷേത്ര സന്നിധിയിൽ നിന്നും സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും. മാർച്ചിൽ സന്യാസി വര്യന്മാർ, തന്ത്രിമാർ, പൂജാരിമാർ, വിവിധ ഹൈന്ദവ സംഘടന നേതാക്കൾ പങ്കെടുക്കും.
അതേസമയം, ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച് സംസാരിച്ചെന്ന് ആരോപിച്ച് സ്പീക്കർ എ.എൻ. ഷംസീറിനെതിരേ പരാതി. ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്‍റ് ആര്‍.എസ് രാജീവാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഹിന്ദുമതത്തെയും ഹിന്ദുമത വിശ്വാസികളെയും പൊതു മദ്ധ്യത്തിൽ അവേഹളിക്കുവാനും മതവിദ്വേഷം പ്രചരിപ്പിക്കുവാനും,വിവിധ മത വിഭാഗങ്ങൾ തമ്മിൽ വർഗീയ സംഘർഷം ഉണ്ടാക്കാൻ മനപൂർവ്വം ലക്ഷ്യമിട്ടുളള പ്രസംഗമാണ് എ എൻ ഷംസീർ നടത്തിയതെന്നാണ് പരാതിയിൽ പറയുന്നത്.

