Tuesday, December 23, 2025

വയനാട്ടിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

സുൽത്താൻ ബത്തേരി: വയനാട്ടിൽ വീണ്ടും വൻ കഞ്ചാവ് വേട്ട (Ganja Seized In Wayanad). എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ സുൽത്താൻ ബത്തേരി പോലീസിൻ്റെ പിടിയിലായി. മഞ്ചേരി സ്വദേശി ഷൈജു, സുൽത്താൻ ബത്തേരി സ്വദേശി സൂര്യ എന്നിവരാണ് വാഹന പരിശോധനക്കിടെ പിടിയിലായത്.

ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് 300 മില്ലി ഗ്രാം എംഡിഎംഎയും 15ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സുൽത്താൻ ബത്തേരി സെന്റ്‌മേരീസ് കോളജിന് സമീപം വച്ചാണ് പ്രതികളെ പിടികൂടിയത്. അതേസമയം കഴിഞ്ഞ ദിവസവും വയനാട്ടിൽ നിന്ന് സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ പരിശോധന കൂടുതൽ ഊര്ജിതമാക്കിയിരിക്കുകായണ് പോലീസ്.

Related Articles

Latest Articles