Sunday, January 4, 2026

മീൻ വണ്ടിയിൽ കഞ്ചാവ്!;156 കിലോ കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ

പാലക്കാട്:വാളയാറില്‍ മീൻ വണ്ടിയിൽ കഞ്ചാവ് കടത്താൻ ശ്രമം. രണ്ട് തമിഴ്നാട് സ്വദേശികൽ അറസ്റ്റിൽ.
പാലക്കാട് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ ഇൻസ്പെക്ടർ നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാളയാറില്‍ പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്ന് കോഴിക്കോട്ടേക്ക് മീന്‍ കയറ്റി വന്നിരുന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്ത്. മീന്‍പെട്ടികള്‍ക്കിടയില്‍ പൊതികളാക്കി സൂക്ഷിച്ചിരുന്ന 156 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.

തമിഴ്നാട്ടിലെ ആക്കുർ സ്വദേശി മാരിമുത്തു, മയിലാടുംപാറെയ് സ്വദേശി സെൽവൻ എന്നിവരായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ലോറി കോഴിക്കോട് കൈമാറാനാണ് നിര്‍ദേശമുണ്ടായിരുന്നതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ഈ കേസിലെ മറ്റ് പ്രതികളെക്കുറിച്ചും ഈ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് ആർക്കു വേണ്ടിയാണ് എന്നതിനെ കുറിച്ചും എക്സൈസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles