Ganja in the fish cart!; Two natives of Tamil Nadu arrested with 156 kg of ganja
പാലക്കാട്:വാളയാറില്‍ മീൻ വണ്ടിയിൽ കഞ്ചാവ് കടത്താൻ ശ്രമം. രണ്ട് തമിഴ്നാട് സ്വദേശികൽ അറസ്റ്റിൽ.
പാലക്കാട് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ ഇൻസ്പെക്ടർ നൗഫലിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വാളയാറില്‍ പരിശോധന നടത്തിയത്. ആന്ധ്രാപ്രദേശില്‍ നിന്ന് കോഴിക്കോട്ടേക്ക് മീന്‍ കയറ്റി വന്നിരുന്ന ലോറിയിലായിരുന്നു കഞ്ചാവ് കടത്ത്. മീന്‍പെട്ടികള്‍ക്കിടയില്‍ പൊതികളാക്കി സൂക്ഷിച്ചിരുന്ന 156 കിലോ കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.
തമിഴ്നാട്ടിലെ ആക്കുർ സ്വദേശി മാരിമുത്തു, മയിലാടുംപാറെയ് സ്വദേശി സെൽവൻ എന്നിവരായിരുന്നു ലോറിയിലുണ്ടായിരുന്നത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ലോറി കോഴിക്കോട് കൈമാറാനാണ് നിര്‍ദേശമുണ്ടായിരുന്നതെന്ന് പിടിയിലായവര്‍ മൊഴി നല്‍കി. ഈ കേസിലെ മറ്റ് പ്രതികളെക്കുറിച്ചും ഈ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത് ആർക്കു വേണ്ടിയാണ് എന്നതിനെ കുറിച്ചും എക്സൈസ് അന്വേഷണം ആരംഭിച്ചു.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…