ഇടതുസർക്കാർ കേരളം നശിപ്പിക്കുന്നു!!! സജി ചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവന്നതിനെ വിമർശിച്ച് ബിജെപി എംപി പ്രകാശ് ജാവേദ്കർ

ദില്ലി : കേരള മന്ത്രിസഭയിലേക്ക് സജി ചെറിയാന് വീണ്ടും അവസരം നൽകിയ പിണറായി സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് ബിജെപി എംപി പ്രകാശ് ജാവേദ്കർ രംഗത്തുവന്നു . ഭരണഘടനയെ അധിക്ഷേപിച്ചതിനെ തുടർന്ന് രാജിവച്ച് പുറത്തുപോയ സജി ചെറിയാനെ വീണ്ടും അതേ മന്ത്രി കസേരയിൽ തിരുകി കയറ്റുന്ന ഇടതു സർക്കാർ നയത്തെയാണ് കേരളത്തിന്റെ ചുമതലയുള്ള ബിജെപി എംപി രൂക്ഷമായി വിമർശിച്ചത്.

ഭരണഘടനയെക്കുറിച്ച് സജി ചെറിയാൻ നടത്തിയ പരാമർശം ഒരിക്കലും അംഗീകരിക്കാനാവുന്നതല്ല. ഭരണഘടനാ ശിൽപിയായ ഡോ. അബേദ്കർ അപമാനിക്കപ്പെട്ടു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. എന്നിട്ടും പോലീസ് സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകി. സജി ചെറിയാൻ രാജി വയ്‌ക്കുക തന്നെ വേണം. അതിനായി പോരാടുമെന്നും എംപി പറഞ്ഞു.

മദ്യം, മയക്കുമരുന്ന്, കുറ്റകൃത്യങ്ങൾ, കള്ളക്കടത്ത്, ഭാഗ്യപരീക്ഷക്കളി ഇവ കൂടിചേർന്നതാണ് കേരളത്തിലെ എൽഡിഫ് സർക്കാർ. ഇടതുസർക്കാർ കേരളം നശിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

B4 Admin

Recent Posts

ക്യാമറക്കണ്ണിലൂടെ മലയാള സിനിമയ്ക്ക് മാസ് ദൃശ്യഭാഷ നൽകിയ ഷാജി കുമാർ ഇനി ഓർമ്മ: പ്രതീക്ഷകളുടെ കൊടുമുടിയിൽ അപ്രതീക്ഷിത വിടവാങ്ങൽ

മലയാള സിനിമയിലെ ആക്ഷൻ രംഗങ്ങൾക്കും മാസ് ചിത്രങ്ങൾക്കും വേറിട്ട ദൃശ്യഭംഗി സമ്മാനിച്ച ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ വിയോഗം സിനിമാലോകത്തിന് വലിയ…

38 minutes ago

സ്ട്രോക്ക് തിരിച്ചറിയുന്നതിൽ വീഴ്ചയെന്ന് ആരോപണം: ചികിത്സ വൈകി 56കാരന്റെ കാൽ മുറിച്ചുനീക്കി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നതിൽ വീഴ്ച വരുത്തിയെന്ന ഗുരുതര ആരോപണവുമായി പറവൂർ താലൂക്ക് ആശുപത്രിക്കെതിരെ പരാതി. സമയബന്ധിതമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന്…

15 hours ago

പോത്തൻകോട് ക്ഷേത്രത്തെയും സനാതന ധർമ്മത്തെയും അധിക്ഷേപിക്കുന്ന ഭരണകൂട നീക്കത്തിനെതിരെ പ്രതിഷേധം ശക്തം: യുവരാജ് ഗോകുലിനെതിരെ കള്ളക്കേസെടുത്ത പൊലീസിന്റെ വിവേചനപരമായ നടപടി ഭീകരവാദികളെ വെള്ളപൂശാൻ!

പോത്തൻകോട് വിഷ്ണു-മഹാദേവ ക്ഷേത്രത്തിൽ ദേശവിരുദ്ധ ശക്തികൾ ഹൈന്ദവ വിശ്വാസങ്ങളെയും ആത്മീയ ചിഹ്നങ്ങളെയും അപമാനിക്കുന്ന രീതിയിൽ ഭീകര സംഘടനയായ ഐ.എസ്‌.ഐ.എസിന്റെ നാമങ്ങൾ…

15 hours ago

500 കിലോമീറ്റർ ദൂരത്തേക്കും ആക്രമണം: റഷ്യയുടെ Mi-28NM ഹെലികോപ്റ്ററിൽ അത്യാധുനിക ക്രൂയിസ് മിസൈൽ, ലോകശ്രദ്ധ നേടുന്ന പുതിയ നീക്കം

യുദ്ധവിമാനങ്ങൾക്കൊപ്പം ആക്രമണ ഹെലികോപ്റ്ററുകളെയും ദീർഘദൂര മിസൈൽ ആക്രമണങ്ങൾക്ക് ഉപയോഗിക്കാനുള്ള റഷ്യയുടെ പുതിയ നീക്കം പ്രതിരോധലോകത്ത് ശ്രദ്ധ നേടുന്നു. റഷ്യൻ പ്രതിരോധ…

15 hours ago

ഓസ്‌ട്രേലിയയിലെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യ ദീപാവലി ആഘോഷം: വർണാഭമായ പരിപാടികളോടെ ചരിത്രനിമിഷം

ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തെ ഈസ്റ്റ് ഗിപ്പ്സ്ലാൻഡിൽ ആദ്യമായി സംഘടിപ്പിച്ച ദീപാവലി ആഘോഷം ശ്രദ്ധേയമായി. 2026 നവംബർ 7-ന് ബെയർൺസ്‌ഡെയിൽ റേസ്‌കോഴ്‌സിൽ…

16 hours ago

ആലുവയിൽ ഹാലോവീൻ പാർട്ടിക്കിടെ 15കാരിക്ക് നേരെ ലൈംഗികാതിക്രമം: 19കാരൻ അറസ്റ്റിൽ, ലഹരി ഉപയോഗത്തിലും അന്വേഷണം

എറണാകുളം ആലുവയിലെ റിസോർട്ടിൽ നടന്ന ഹാലോവീൻ പാർട്ടിക്കിടെ 15 വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശിയായ 19…

17 hours ago