Modi
ദില്ലി: കൊവിഡ് വ്യാപനം കുറയുകയും അതോടൊപ്പം നിയന്ത്രണങ്ങൾക്ക് അയവ് വരുത്തുകയും ചെയ്‌തതോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന വളർച്ച നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ കുതിച്ചുകയറി. പുത്തൻ ഉയരമായ 20.1 ശതമാനത്തിലെയ്‌ക്കാണ് ഉയർന്നത്. കൊവിഡും കർശനമായ ദേശീയ അടച്ചിടലും മൂലം 2020ലെ സമാനപാദത്തിൽ വളർച്ച നെഗറ്റീവായിരുന്നു. 24.4 ശതമാനമെന്ന നാണക്കേടിലേക്ക് ഇന്ത്യ കൂപ്പുകുത്തിയിരുന്നത്.
1990 മുതലാണ് ഇന്ത്യ ത്രൈമാസ വളർച്ചാക്കണക്ക് പുറത്തുവിട്ടു തുടങ്ങിയത്. അതുപ്രകാരം, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ജി.ഡി.പി വളർച്ചയാണ് ഇക്കുറി ജൂൺപാദത്തിലേത്. മികച്ച നേട്ടവുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പട്ടവും ഇന്ത്യ നിലനിറുത്തി. ചൈന, അമേരിക്ക, ജപ്പാൻ, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നിവയെല്ലാം ഇന്ത്യയ്ക്ക് പിന്നിലാണ്.
2014-15 ഏപ്രിൽ-ജൂൺ: 8% വും ജൂലായ് – സെപ്‌തം : 8.7% വും ഒക്‌ടോ-ഡിസം: 5.9% വും ജനുവരി – മാർച്ച്: 7.1% വും, 2015-16 ഏപ്രിൽ-ജൂൺ: 7.6% വും ജൂലായ് – സെപ്‌തം : 8% വും ഒക്‌ടോ-ഡിസം: 7.2% വും ജനുവരി – മാർച്ച്: 9.1% വും, 2016-17 ഏപ്രിൽ-ജൂൺ: 8.7% വും ജൂലായ് – സെപ്‌തം : 9.7% വും ഒക്‌ടോ-ഡിസം: 6.7% വും ജനുവരി – മാർച്ച്: 6.3% വും, 2017-18 ഏപ്രിൽ-ജൂൺ: 5.8% വും ജൂലായ് – സെപ്‌തം : 6.5% വും ഒക്‌ടോ-ഡിസം: 7.7% വും ജനുവരി – മാർച്ച്: 8.2% വും, 2018-19 ഏപ്രിൽ-ജൂൺ: 7.1% വും ജൂലായ് – സെപ്‌തം : 6.2% വും ഒക്‌ടോ-ഡിസം: 5.6% വും ജനുവരി – മാർച്ച്: 5.7% വും, 2019-20 ഏപ്രിൽ-ജൂൺ: 5.4% വും ജൂലായ് – സെപ്‌തം : 4.6% വും ഒക്‌ടോ-ഡിസം: 3.3% വും ജനുവരി – മാർച്ച്: 3% വും 2020-21 ഏപ്രിൽ-ജൂൺ: -24.4% വും ജൂലായ് – സെപ്‌തം : -7.4% വും ഒക്‌ടോ-ഡിസം: 0.5% വും ജനുവരി – മാർച്ച്: 1.6% വും, 2021-22 ഏപ്രിൽ-ജൂൺ : 20.1% വും. ഇങ്ങനെയാണ് ജി.ഡി.പിയുടെ തിരിച്ചുകയറ്റം
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…