Monday, September 28, 2026

അമേരിക്കയേയും ചൈനയേയും പിന്നിലാക്കി ജിഡിപി യിൽ വൻ കുതിപ്പുമായി ഇന്ത്യ ; മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ജിഡിപി വളർച്ചയെന്ന് റിപ്പോർട്ട്

ദില്ലി: കൊവിഡ് വ്യാപനം കുറയുകയും അതോടൊപ്പം നിയന്ത്രണങ്ങൾക്ക് അയവ് വരുത്തുകയും ചെയ്‌തതോടെ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്‌പാദന വളർച്ച നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ കുതിച്ചുകയറി. പുത്തൻ ഉയരമായ 20.1 ശതമാനത്തിലെയ്‌ക്കാണ്‌ ഉയർന്നത്. കൊവിഡും കർശനമായ ദേശീയ അടച്ചിടലും മൂലം 2020ലെ സമാനപാദത്തിൽ വളർച്ച നെഗറ്റീവായിരുന്നു. 24.4 ശതമാനമെന്ന നാണക്കേടിലേക്ക് ഇന്ത്യ കൂപ്പുകുത്തിയിരുന്നത്.

1990 മുതലാണ് ഇന്ത്യ ത്രൈമാസ വളർച്ചാക്കണക്ക് പുറത്തുവിട്ടു തുടങ്ങിയത്. അതുപ്രകാരം, ഇന്ത്യയുടെ എക്കാലത്തെയും മികച്ച ജി.ഡി.പി വളർച്ചയാണ് ഇക്കുറി ജൂൺപാദത്തിലേത്. മികച്ച നേട്ടവുമായി ലോകത്തെ ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയെന്ന പട്ടവും ഇന്ത്യ നിലനിറുത്തി. ചൈന, അമേരിക്ക, ജപ്പാൻ, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി എന്നിവയെല്ലാം ഇന്ത്യയ്ക്ക് പിന്നിലാണ്.

2014-15 ഏപ്രിൽ-ജൂൺ: 8% വും ജൂലായ് – സെപ്‌തം : 8.7% വും ഒക്‌ടോ-ഡിസം: 5.9% വും ജനുവരി – മാർച്ച്: 7.1% വും, 2015-16 ഏപ്രിൽ-ജൂൺ: 7.6% വും ജൂലായ് – സെപ്‌തം : 8% വും ഒക്‌ടോ-ഡിസം: 7.2% വും ജനുവരി – മാർച്ച്: 9.1% വും, 2016-17 ഏപ്രിൽ-ജൂൺ: 8.7% വും ജൂലായ് – സെപ്‌തം : 9.7% വും ഒക്‌ടോ-ഡിസം: 6.7% വും ജനുവരി – മാർച്ച്: 6.3% വും, 2017-18 ഏപ്രിൽ-ജൂൺ: 5.8% വും ജൂലായ് – സെപ്‌തം : 6.5% വും ഒക്‌ടോ-ഡിസം: 7.7% വും ജനുവരി – മാർച്ച്: 8.2% വും, 2018-19 ഏപ്രിൽ-ജൂൺ: 7.1% വും ജൂലായ് – സെപ്‌തം : 6.2% വും ഒക്‌ടോ-ഡിസം: 5.6% വും ജനുവരി – മാർച്ച്: 5.7% വും, 2019-20 ഏപ്രിൽ-ജൂൺ: 5.4% വും ജൂലായ് – സെപ്‌തം : 4.6% വും ഒക്‌ടോ-ഡിസം: 3.3% വും ജനുവരി – മാർച്ച്: 3% വും 2020-21 ഏപ്രിൽ-ജൂൺ: -24.4% വും ജൂലായ് – സെപ്‌തം : -7.4% വും ഒക്‌ടോ-ഡിസം: 0.5% വും ജനുവരി – മാർച്ച്: 1.6% വും, 2021-22 ഏപ്രിൽ-ജൂൺ : 20.1% വും. ഇങ്ങനെയാണ് ജി.ഡി.പിയുടെ തിരിച്ചുകയറ്റം

Related Articles

Latest Articles