Sunday, June 2, 2024
spot_img

സഭയ്ക്ക് ‘ജോളി സിന്‍ഡ്രോം’ ബാധിച്ചാല്‍ എന്തുചെയ്യും? ഓര്‍ത്തഡോക്‌സ് സഭാ നിലപാടുകളെ വിമർശിച്ച് നിരണം ഭദ്രാസനാധിപന്‍

കോട്ടയം : പള്ളിത്തര്‍ക്ക വിഷയത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ നിലപാടുകളെ കൂടത്തായി കേസിനോട് ഉപമിച്ച്‌ യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് നിരണ ഭദ്രസനാധിപന്റെ കമന്റ്. ‘സഭയ്ക്ക് ‘ജോളി സിന്‍ഡ്രോം’ ബാധിച്ചാല്‍ എന്തുചെയ്യും? എന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് കുറിപ്പില്‍ ചോദിക്കുന്നു.

ജോളിക്ക് സ്വന്തക്കാരുടെ മരണത്തിലായിരുന്നു ആനന്ദമെങ്കില്‍ ഇക്കൂട്ടര്‍ക്ക് സഹോദരങ്ങളുടെ വിയര്‍പ്പിന്റെ വിലയായ പള്ളികളും കെട്ടിടങ്ങളും സ്ഥാപനങ്ങളും സെമിത്തേരികളും കൈയടക്കുന്നതിലാണ് രസം! എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

‘സഭയ്ക്ക് ‘ജോളി സിന്‍ഡ്രോം’ ബാധിച്ചാല്‍ എന്തുചെയ്യും? പ്രസ്തുത ജോളിക്ക് സ്വന്തക്കാരുടെ മരണത്തിലായിരുന്നു ആനന്ദമെങ്കില്‍ ഇക്കൂട്ടര്‍ക്ക് സഹോദരങ്ങളുടെ വിയര്‍പ്പിന്റെ വിലയായ പള്ളികളും കെട്ടിടങ്ങളും സ്ഥാപനങ്ങളും സെമിത്തേരികളും കൈയടക്കുന്നതിലാണ് രസം! ഇവിടെയെല്ലാം പൊലീസ് സംരക്ഷണയില്‍ ‘പ്രാര്‍ത്ഥിക്കു’ന്നതാണ് ഇവരുടെ ഇഷ്ടവിനോദം! എത്ര കാലം ദൈവമേ!’

Related Articles

Latest Articles