Kerala

റോഡിന് പ്രഥമ സംയുക്ത സൈനിക മേധാവിയുടെ പേര്; ജനറൽ ബിപിൻ റാവത്തിന് ആദരവുമായി പാലക്കാട് നഗരസഭ

പാലക്കാട്: ജനറൽ ബിപിൻ റാവത്തിന് ആദരവുമായി പാലക്കാട് നഗരസഭ. ധീര സൈനികരോടുളള ആദരവിന്റെ ഭാഗമായി നഗരത്തിലെ പ്രധാന റോഡിന് ബിപിൻ റാവത്തിന്റെ പേര് (General Bipin Rawat Road) നൽകി. നഗരസഭാ കൗൺസിൽ യോഗത്തിന്റെ തീരുമാന പ്രകാരമാണ് റോഡ് പുന:ർനാമകരണം ചെയ്തത്. നഗരസഭ 15ാം വാർഡിലെ ശ്രീ ഗണേഷ് നഗറിലെ കൽമണ്ഡപം-കൽപ്പാത്തി ബൈപ്പാസ് മുതൽ ശേഖരീപുരം തോട്ടുപാലംവരെയുള്ള റോഡിനാണ് ജനറൽ ബിപിൻ റാവത്ത് റോഡ് എന്ന പേര് നൽകിയത്.

നഗരസഭാ കൗൺസിൽ യോഗത്തിൽ 15ാം വാർഡ് കൗൺസിലർ ശശികുമാർ റോഡിന്റെ പേര് മാറ്റുന്നതിനായി പ്രമേയം അവതരിപ്പിച്ചിരുന്നു. ഈ പ്രമേയം സഭ ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് റോഡിന് ബിപിൻ റാവത്തിന്റെ പേര് നൽകിയത്.

അതേസമയം മെയിൻപൂരിയിലെ സൈനിക സ്കൂളിന് അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകുമെന്ന് ഉത്തർപ്രദേശ് സർക്കാരും അറിയിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യമറിയിച്ചത്. 2019 ഏപ്രിൽ മുതലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്.

കഴിഞ്ഞ മാസമാണ് ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത്ത് ഭാര്യ മധുലിക റാവത്ത് എന്നിവരുൾപ്പെടെ 14 പേർ കൊല്ലപ്പെട്ടത്. സുലൂർ വ്യോമതാവളത്തിൽ നിന്നും വെല്ലിംഗ്ടണിലേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു അപകടം. എന്നാൽ 2016 ഡിസംബര്‍ 17ന് ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗില്‍ നിന്നാണ് ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവിയായി ചുമതല ഏറ്റെടുക്കുന്നത്. 1978ലാണ് അദ്ദേഹം ഇന്ത്യന്‍ ആര്‍മിയില്‍ ചേരുന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെയും ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്നു ബിപിന്‍ റാവത്ത്. തന്റെ നാല് ദശാബ്ദങ്ങള്‍ നീണ്ട കരിയറില്‍ നിരവധി സുപ്രധാന ചുമതലകള്‍ ബിപിന്‍ റാവത്ത് വഹിച്ചിട്ടുണ്ട്.

B4 Admin

Recent Posts

രക്ഷപ്പെടാന്‍ ശ്രമിക്കവേ ശുചിമുറിയുടെ വാതില്‍ തല്ലിപ്പൊളിച്ച് പുറത്തേക്ക് വലിച്ചിഴച്ചു. സ്ത്രീ ഉള്‍പ്പെടെയുള്ള പ്രതികള്‍ ചേര്‍ന്ന് വസ്ത്രങ്ങള്‍ വലിച്ചുകീറി ഉപദ്രവിച്ചു. കളമശ്ശേരി സ്പായില്‍ യുവതി നേരിട്ടത് അതിക്രൂരപീഡനമെന്ന് ഭര്‍ത്താവ്

കൊച്ചിയില്‍ ജോലിയന്വേഷിച്ചെത്തിയ ദളിത് യുവതിയെ പൂട്ടിയിട്ട് മയക്കുമരുന്ന് നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി ഭര്‍ത്താവ്. സ്ത്രീകള്‍ അടങ്ങുന്ന സംഘമാണ്…

54 minutes ago

ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. അതൃപ്തി മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു

തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…

2 hours ago

കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…

2 hours ago

സമുദ്രമധ്യത്തില്‍ ഞെട്ടിക്കുന്ന ഭീകരാക്രമണം. ധാന്യക്കപ്പലിനു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ക്യാപ്റ്റനടക്കം രണ്ടുപേര്‍ ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യന്‍ പൗരന്മാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ക്കായി തിരച്ചില്‍ ശക്തം

ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…

15 hours ago

മുത്തുവേല്‍ പാണ്ഡ്യന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്. മോഹന്‍ലാലും സുരാജ് വെഞ്ഞാറമൂടും നിറഞ്ഞാടുന്ന തീപാറുന്ന ആക്ഷന്‍ വിസ്‌ഫോടനവുമായി ‘ജയിലര്‍ 2’ പവര്‍ പാക്ക്ഡ് ട്രെയിലര്‍ പുറത്ത്. ഒക്ടോബര്‍ 15-ന് തിയറ്ററുകളില്‍ വന്‍ മാമാങ്കത്തിന് കളമൊരുങ്ങി

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…

15 hours ago

കോ-പൈലറ്റ് ക്യാപ്റ്റനെ ആക്‌സ് ഉപയോഗിച്ച് ആക്രമിച്ച ഫ്‌ലൈ ദുബായ് സംഭവത്തിന്റെ ഞെട്ടല്‍ മാറും മുന്‍പ് മറ്റൊരു വിമാനത്തില്‍ കൂടി അടിയന്തരാവസ്ഥ. ലണ്ടന്‍-ചിക്കാഗോ ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം മിനിറ്റുകള്‍ക്കുള്ളില്‍ 28,000 അടി താഴ്ന്നു

ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…

16 hours ago