India

39 വർഷത്തെ സംഭവബഹുലമായ ധീര സേവനത്തിനു വിരാമമിട്ട് പടിയിറക്കം; ജനറൽ ധില്ലനെ എടുത്തുപൊക്കി യാത്രയയപ്പ് നൽകി സഹസൈനികർ; വീഡിയോ വൈറൽ

ദില്ലി: 39 വർഷത്തെ സംഭവബഹുലമായ ധീരമായ സേവനത്തിനുശേഷം ലഫ്റ്റനന്റ് ജനറൽ കെജെഎസ് ധില്ലൻ (Lieutenant General KJS Dhillon) സർവ്വീസിൽ നിന്നും വിരമിച്ചു. ജമ്മുകശ്മീരിനെ സമാധാനത്തിന്റെ പാതയിലെത്തിച്ച സൈനികനാണ് ധില്ലൻ. ഇപ്പോഴിതാ അദ്ദേഹത്തിന് തന്റെ സഹപ്രവർത്തകർ നൽകിയ സന്തോഷകരവും കൗതുകകരവുമായ യാത്രയയപ്പാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീഡിയോ കാണാം

അതേസമയം 1983 ഡിസംബറിൽ സൈന്യത്തിൽ കമ്മീഷൻ ചെയ്യപ്പെട്ട, ‘ടൈനി ധില്ലൻ‘ എന്നറിയപ്പെടുന്ന പ്രമുഖ ഉദ്യോഗസ്ഥൻ, കാശ്മീർ ആസ്ഥാനമായുള്ള XV കോർപ്‌സിന്റെ തലവനായിരിക്കെ ഓപ്പറേഷൻ മാ’ ആരംഭിച്ചതിന് വ്യാപകമായ അഭിനന്ദനം നേടി, കശ്മീരിൽ അദ്ദേഹം വഴിതെറ്റിയ യുവാക്കളുടെ കുടുംബങ്ങളെ സമീപിച്ചു. തീവ്രവാദത്തിൽ നിന്ന് മക്കളെ പിന്തിരിപ്പിച്ച് മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാൻ മാതാപിതാക്കളോട് അഭ്യർത്ഥിക്കുകയും ചെയ്തു. “നല്ലത് ചെയ്യുക, നിങ്ങളുടെ അമ്മയെയും പിന്നെ നിങ്ങളുടെ അമ്മയെയും പിന്നെ നിങ്ങളുടെ പിതാവിനെയും സേവിക്കുക. ഇതാണ് വിശുദ്ധ ഖുർആനിൽ അമ്മയുടെ പ്രാധാന്യം. വഴിതെറ്റിയ എല്ലാ യുവാക്കളോടും ധില്ലൻ നൽകിയ പറഞ്ഞ സന്ദേശമായിരുന്നു ഇത്.

2019 ഫെബ്രുവരിയിൽ പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്ക് നേരെ 40 ജവാന്മാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ‘ഗാസി’ എന്ന കമ്രാനെ സുരക്ഷാ സേന ഇല്ലാതാക്കിയപ്പോൾ സൈനിക തലപ്പത്ത് ലെഫ്റ്റനന്റ് ജനറൽ ധില്ലനായിരുന്നു. “കിത്‌നെ ഗാസി ആയെ ഔർ കിത്‌നെ ഗയേ, ഹം യാഹിൻ ഹേ ദേഖ് ലെംഗേ സബ്‌കോ” (ധാരാളം തീവ്രവാദികൾ വന്നിട്ടുണ്ട്, പോയിട്ടുണ്ട്, എന്നാൽ ഞങ്ങൾ എന്നും ധീരതയോടെ ഇവിടെ തന്നെയുണ്ട്),” എന്നായിരുന്നു അന്ന് പത്രസമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞത്. യുട്യൂബിലും ട്വിറ്ററിലും ലക്ഷക്കണക്കിന് ഹിറ്റുകളോടെ സോഷ്യൽ മീഡിയയിൽ വൈറലായ ഈ പ്രസ്താവന, നിയന്ത്രണ രേഖയിലും ഉൾപ്രദേശങ്ങളിലും ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള സൈന്യത്തിന്റെ ദൃഢനിശ്ചയത്തിന്റെ പ്രതിഫലനമായി കാണപ്പെട്ടു.

B4 Admin

Recent Posts

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

21 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

22 hours ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

23 hours ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

23 hours ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

1 day ago

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

2 days ago