Thursday, May 16, 2024
spot_img

സമാധാനത്തോടെ കാശ്മീർ.അനുച്ഛേദം 370 റദ്ദാക്കിയിട്ട് ഒരാണ്ട്

ദില്ലി : ഇന്ത്യൻ ഭരണഘടനയിൽ നിന്ന് ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി നൽകുന്ന ആര്‍ട്ടിക്കിള്‍ 370, 35എ റദ്ദാക്കിയതിന് ഇന്ന് ഒരു വയസ്സ് . കഴിഞ്ഞ വർഷം ആഗസ്റ്റ് 5 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജ്യസഭയിൽ പ്രമേയം പാസ്സാക്കിയത്. ജമ്മുകശ്മീരിനെ സംബന്ധിച്ച് നിർണ്ണായക തീരുമാനാമായിരുന്നു അത് .

ജമ്മു- കാശ്മീരിനെ രണ്ടായി വിഭജിച്ച് ലഡാക്ക്, ജമ്മു കാശ്മീര്‍ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശമാക്കുകയായിരുന്നു .ഇതോടെ സ്വന്തം ഭരണഘടന തയ്യാറാക്കാൻ സംസ്ഥാനത്തെ അനുവദിച്ചു. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുച്ഛേദത്തിലാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിക്കൊണ്ടുള്ള ഈ വകുപ്പുള്ളത്. ഇതാണ് ഇല്ലാതായിരിക്കുന്നത്.

എന്താണ് ആർട്ടിക്കിൾ 370 ?

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടാക്കിയ കരാർപ്രകാരം കാ ശ്മീർ രാജാവായിരുന്ന ഹരിസിംഗ്, കാശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാന്‍ പിന്തുണയോടെ തീവ്രവാദികള്‍ കാശ്മീർ ആക്രമിച്ചു. ഇതിനെതുടര്‍ന്ന് രാജ്യത്തിന്‍റെ സംരക്ഷണത്തിനായി കാശ്മീർ രാജാവ് ഹരിസിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ ഇന്ത്യയുടെ ഭാഗമായി.

ഇൻസ്ട്രുമെന്റ് ഓഫ് അസ്സെഷനില്‍ (IoA – ഐഒഎ) ഉൾപ്പെടുത്തിയിട്ടുള്ള വിഷയങ്ങളിൽ കേന്ദ്ര നിയമം ഏര്‍പ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുമായി ‘കൂടിയാലോചന’ മാത്രം മതി എന്നും പ്രതിപാദിക്കുന്നു.പ്രതിരോധം , വിദേശകാര്യം , വാർത്താവിനിമയം എന്നിവയായിരുന്നു അത്. എന്നാൽ, ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെയുള്ള ഇന്ത്യൻ പാർലമെന്‍റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ‘സമ്മതം’ നിർബന്ധമാണ്.

അന്ന് നെഹ്രു കാശ്മീരി ജനതക്ക് കൊടുത്ത വാക്ക് കശ്മീരിന് സ്വന്തന്ത്രമായി ഒരു നിയമ നിര്‍മ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്‍റെ ആന്തരീക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു. അതിന്‍റെ ഫലമായുണ്ടായതാണ് ആര്‍ട്ടിക്കിള്‍ 370. കാശ്മീർ അസ്സംബ്ലി 1954 -ലെ ഇന്ത്യയോടുള്ള ലയനം അംഗീകരിച്ചു, അങ്ങനെ കശ്മീർ ഇന്ത്യൻ യൂണിയന്‍റെ ഭാഗമായി.

സ്വാത്രന്ത്യാനന്തരം പരമാധികാരം പുനസ്ഥാപിക്കപ്പെട്ട അറുനൂറോളം നാട്ടുരാജ്യങ്ങൾക്ക്, ഈ നിയമം ഈ നിയമപ്രകാരം മൂന്നു സാധ്യതകളാണ് ഉണ്ടായിരുന്നത് – ഒരു സ്വതന്ത്ര രാജ്യമായി തുടരുക, ഇന്ത്യന്‍ യൂണിയനില്‍ ചേരുക, അല്ലെങ്കിൽ പാകിസ്ഥാനിലെ ഡൊമീനിയനിൽ ചേരുക – ഇതില്‍ ഏതെങ്കിലും രാജ്യത്തില്‍ ചേരുന്നത് IoA വഴിയായിരിക്കണം. നിർദ്ദിഷ്ട ഫോമൊന്നും നൽകിയിട്ടില്ലെങ്കിലും, നാട്ടുരാജ്യങ്ങള്‍ ഇന്ത്യയിലോ പാകിസ്ഥാനിലോ ചേരുമ്പോള്‍, ആ ചേരലിനെ സംബന്ധിച്ച് ഉള്ള വ്യവസ്ഥകള്‍ വ്യക്തമാക്കേണ്ടതുണ്ട്.

സംസ്ഥാനങ്ങൾ തമ്മിലുള്ള കരാറുകളുടെ പാരമ്യം എന്നത് ‘pacta sunt servanda’ ആണ്, അതായത് സംസ്ഥാനങ്ങൾ തമ്മിലുള്ള വാഗ്ദാനങ്ങൾ മാനിക്കപ്പെടണം; കരാർ ലംഘനമുണ്ടെങ്കിൽ, ഇരുകക്ഷികളും പൂര്‍വ്വസ്ഥാനങ്ങളിലേക്കും നിലപാടുകളിലേക്കും മടങ്ങി പോകണം എന്നതാണ് പൊതുനിയമം. ആർട്ടിക്കിൾ 371, 371A, 371I എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പദവി ആസ്വദിക്കുന്ന ധാരാളം സംസ്ഥാനങ്ങളുണ്ട്.

അതേസമയം , ഈ വകുപ്പ് താൽക്കാലികവും മാറ്റം വരാവുന്നതും പ്രത്യേക നിബന്ധനയുള്ളതുമാണ്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളും നിയമങ്ങളും ജമ്മു-കശ്മീരിന്‍റെ കാര്യത്തിൽ നിലനിൽക്കുന്നതല്ലെന്നാണ് ഈ വകുപ്പ് വ്യക്തമാക്കുന്നത്.

സംസ്ഥാനങ്ങൾ തമ്മിലുള്ള കരാറുകളുടെ പാരമ്യം എന്നത് ‘pacta sunt servanda’ ആണ്, അതായത് സംസ്ഥാനങ്ങൾ തമ്മിലുള്ള വാഗ്ദാനങ്ങൾ മാനിക്കപ്പെടണം; കരാർ ലംഘനമുണ്ടെങ്കിൽ, ഇരുകക്ഷികളും പൂര്‍വ്വസ്ഥാനങ്ങളിലേക്കും നിലപാടുകളിലേക്കും മടങ്ങി പോകണം എന്നതാണ് പൊതുനിയമം. ആർട്ടിക്കിൾ 371, 371A, 371I എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പദവി ആസ്വദിക്കുന്ന ധാരാളം സംസ്ഥാനങ്ങളുണ്ട്.

ആര്‍ട്ടിക്കിള്‍ 370 ല്‍ ഉണ്ടായിരുന്ന പ്രധാന കാര്യങ്ങള്‍

1) കാശ്മീർ ഇന്ത്യയിലെ ഒരു കണ്‍സ്റ്റിറ്റ്യൂന്‍റ് സ്റ്റേറ്റ് ആണ് .അതിനു സ്വന്തമായി ഒരു ഉപ ഭരണഘടനയുണ്ട്. ഇന്ത്യൻ യൂണിയൻ മാതൃകയിൽ രണ്ട് നിയമനിർമ്മാണ സഭകളുമുണ്ട്. ഇവയിലൊന്നിനും ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകൾ കൊണ്ട് വരാനുള്ള അധികാരമില്ല.

2) ഇന്ത്യൻ യൂണിയനിൽ അംഗമാണ് കാശ്മീർ. യൂണിയൻ എന്നത് ഒരു കരാറിന്‍റെയും പുറത്ത് ഉണ്ടാക്കിയതല്ല, അതുകൊണ്ട് അതിൽ നിന്നും ഒരു സംസ്ഥാനത്തിനും വിട്ട് പോകാനാവില്ല.

3) പർലമെന്‍റിന് യൂണിയൻ ലിസ്റ്റിലും കണ്‍കറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളിൽ നിയമം ഉണ്ടാക്കാം; പക്ഷെ സ്റ്റേറ്റിന്‍റെ അനുവാദത്തോടെയെ നടപ്പിലാക്കാൻ കഴിയുകകയുള്ളൂ. വിവേചനാധികാരം സ്റ്റേറ്റിനാണ്.

4) ഇന്ത്യൻ മൗലിക അവകാശങ്ങള്‍ കാശ്മീരിനു ബാധകമാണ്.ഇതിൽ സ്വത്തിനുള്ള അവകാശം കാശ്മീരിൽ ഉണ്ട്. പക്ഷേ അവിടത്തെ സ്ഥിരനിവാസികള്‍ക്ക് ചില പ്രത്യേക അധികാരമുണ്ട്. ആരാണ് സ്ഥിരനിവാസി എന്നത് നിർവചിക്കാനുള്ള അധികാരം കാശ്മീർ സ്റ്റേറ്റിനാണ്.

5) ഇന്ത്യൻ സുപ്രീം കോടതിയുടെ അധികാരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം, സിഎജിയുടെ അധികാരം ഇവ കാശ്മീരിനും ബാധകമാണ് .

6) ഒരു കാശ്മീരി സ്ഥിരനിവാസി പാകിസ്ഥാനിലേക്ക് പോകുകയും, പിന്നീട് പാകിസ്ഥാനില്‍ നിന്നും തിരിച്ചു കാശ്മീരിലേക്ക് വരികയും ചെയ്താൽ അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അർഹനാണ് .

7) കാശ്മീരിനു പ്രത്യേക പൗരത്വം ഇല്ല, അവിടെ ഒറ്റ പൗരത്വമേയുള്ളൂ ഇന്ത്യൻ പൗരത്വം.
8) കാശ്മീരിൽ പഞ്ചായത്തീരാജ് ഉണ്ട് .

എന്താണ് 35എ വകുപ്പ്

ജമ്മു, കാശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മേയ് 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കാശ്മീരിലെ സ്കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370–ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്. ഇതും ഇല്ലാതായിരിക്കുകയാണ്

Related Articles

Latest Articles