Monday, November 2, 2026

കശ്മീരിലെ യുവാക്കളുടെ കൈകളിൽ നിന്ന് കല്ലുകൾ വാങ്ങി എറിഞ്ഞു കളഞ്ഞ് പേനയും പുസ്തകവും നൽകിയ,ജനറൽ കൻവൽ ജീത് സിങ് ധില്ലൻ എന്ന വീര സൈനികൻ; അറിയാമോ രാജ്യം പരം വിശിഷ്ട് സേവാ മെഡൽ നൽകി ആദരിച്ച ഈ വീര പുരുഷൻ ആരാണെന്ന്?

ജനറൽ കൻവൽ ജീത് സിങ് ധില്ലൻ, (Kanwal Jeet Singh Dhillon) ഏവർക്കും സുപരിചിതമാണ് ഈ ധീരനായ സൈനികൻ. ഈ വീരസൈനികന് രാജ്യം പരം വിശിഷ്ട് സേവാ മെഡൽ നൽകി ആദരിച്ചിരിക്കുകയാണ്. കശ്മീരിനെ കൈവെള്ള പോലെ അറിയുന്ന രാഷ്ട്രീയ റൈഫിൽസിന്റെ കമാൻഡർ ആണ് ജനറൽ കൻവൽ ജീത് സിങ് ധില്ലൻ. കശ്മീരില്‍ സമാധാനം പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവരാന്‍ സൈന്യം നടത്തിയ അമ്മ പദ്ധതിയുടെ മാസ്റ്റർ ബ്രെയിൻ ധില്ലനായിരുന്നു.

ഈ പദ്ധതിയിലൂടെ ഭീകര പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട 50-ഓളം ചെറുപ്പക്കാര്‍ വീടുകളില്‍ തിരിച്ചെത്തുകയും, സാധാരണ ജീവിതം നയിക്കുകയും ചെയ്തു.1988-മുതല്‍ ജനറല്‍ ധില്ലന്‍ നിരവധി തവണ കശ്മീര്‍ താഴ് വരയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തോക്കുകള്‍ എടുക്കുന്ന യുവാക്കളെ പിന്തിരിപ്പിക്കാനും കീഴടക്കാനും പല തവണ ധില്ലന്‍ തന്റെ യുക്തികള്‍ ഉപയോഗിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ശക്തമായ ഏറ്റുമുട്ടലുകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇങ്ങനെ കശ്മീരിലെ യുവാക്കളുടെ കൈകളിൽ നിന്ന് കല്ലുകൾ വാങ്ങി എറിഞ്ഞു കളഞ്ഞു പേനയും പുസ്തകവും നൽകിയത് ധില്ലൻ ആയിരുന്നു. കശ്‌മീരിലെ അമ്മമാരോട് മക്കളെ പഠിപ്പിക്കണം തോക്കെടുക്കാൻ അയക്കരുത് എന്നു കൈകൂപ്പി പറഞ്ഞ ധീര സൈനികൻ ആയിരുന്നു അദ്ദേഹം. അനേകം അനേകം നന്മകൾ ഇപ്പോഴും കശ്മീരിൽ നടപ്പിൽ വരുത്തികൊണ്ടിരിക്കുകയാണ് ഇദ്ദേഹം.

അതേസമയം റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സേനാ പുരസ്കാരങ്ങളിൽ പരം വിശിഷ്ട സേനാ മെഡലിന് കരസേനയിൽ നിന്ന് നിയുക്ത കരസേനാ ഉപമേധാവി ലെഫ്. ജനറൽ മനോജ് പാണ്ഡെ, ലെഫ്. ജനറൽ വൈ.കെ. ജോഷി, ലെഫ്. ജനറൽ കെ.ജെ.എസ്. ധില്ലൻ, ലെഫ്. ജനറൽ മാധുരി കനിത്കർ എന്നിവരടക്കം 19 പേർ അർഹരായി. കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകക്കരയിൽ ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റം വിഫലമാക്കിയ ഒാപ്പറേഷൻ സ്നോ ലെപ്പേർഡ്, അതിർത്തിയിലെ നിർണായകമായ ഒാപ്പറേഷൻ മേഘദൂത്, ഒാപ്പറേഷൻ സദ്ഭാവന എന്നിവയിലെ മികവിന് ലേ എയർബേസിലെ ചീഫ് ഒാപ്പറേഷൻസ് ഒാഫീസർ ഗ്രൂപ്പ് ക്യാപ്ടൻ അജയ് രാതി വായുസേനാ മെഡലിന് അർഹനായി. നാവിക സേനയിൽ മൂന്നുപേർക്ക് പരംവിശിഷ്ട സേനാ മെഡലുകളും ഏഴ് പേർക്ക് അതിവിശിഷ്ട സേനാമെഡലുകളും എട്ടുപേർക്ക് നൗസേനാ മെഡലുകളും 16 പേർക്ക് വിശിഷ്ട സേനാമെഡലുകളും പ്രഖ്യാപിച്ചു.

Related Articles

Latest Articles