Tuesday, May 14, 2024
spot_img

ഇന്ത്യയിൽ നിക്ഷേപം നടത്താൻ സുവർണാവസരം ; അവസരങ്ങളുടെ നാടായി ഇന്ത്യ മാറി ; ഓരോ വർഷവും വലിയ മുന്നേറ്റം കാഴ്ച്ച വെയ്ക്കുന്നു ; നിക്ഷേപം നടത്താൻ ഇതിലും മികച്ച സമയം വേറെയില്ലെന്ന് പ്രധാനമന്ത്രി

ദില്ലി : രാജ്യം ഓരോ വർഷവും വിദേശ നിക്ഷേപത്തിൽ വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവസരങ്ങളുടെ നാടായി ഇന്ത്യ മാറിക്കഴിഞ്ഞുവെന്നും , ഇവിടെ നിക്ഷേപം നടത്താന്‍ ഇതിലും മികച്ച സമയം വേറെയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ഐഡിയ സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019-20 സാമ്പത്തിക വർഷത്തിൽ 74 ബില്യൺ ഡോളറിന്റേതായിരുന്നു ഇന്ത്യയിലെ വിദേശനിക്ഷേപം. ഈ മഹാമാരിക്കിടയിലും 20 ബില്യൺ ഡോളറിൻ്റെ വിദേശ നിക്ഷേപം ഉറപ്പിക്കാനായി. ആഗോള സാമ്പത്തിക രംഗത്തിന് ശക്തിപകരേണ്ടതുണ്ട്.

മഹാമാരിക്കുശേഷം ലോകത്തിന്റെ ദ്രുതഗതിയിലുള്ള തിരിച്ചുവരവിന് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന് സുപ്രധാന പങ്കുവഹിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലാണ് (യുഎസ്‌ഐബിസി) ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ‘മികച്ച ഭാവി കെട്ടിപ്പടുക്കുക’ എന്ന പ്രമേയത്തിലൂന്നിയാണ് ഇക്കൊല്ലത്തെ ഉച്ചകോടി. 45-ാം വര്‍ഷം പൂര്‍ത്തിയാക്കിയ യുഎസ്ഐബിസിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ആഗോളതലത്തില്‍ തന്നെ ഇന്ത്യയുടെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ടെക് മേഖലയിൽ നിന്ന് ഒരു ഉദാഹരണം ഞാൻ തരാം. അടുത്തിടെ ഇന്ത്യയിൽ രസകരമായ ഒരു റിപ്പോർട്ട് പുറത്തുവന്നു. നഗരത്തിലെ ഇന്റർനെറ്റ് ഉപയോക്താക്കളേക്കാൾ കൂടുതൽ, ഇന്റർനെറ്റ് ഉപയോക്താക്കൾ ഗ്രാമത്തിലാണെന്ന്. സ്കെയിൽ സങ്കൽപ്പിക്കുക! അര ബില്യൺ സജീവ ഇന്റർനെറ്റ് ഉപയോക്താക്കൾ ഇപ്പോൾ ഇന്ത്യയിലുണ്ട്. 5 ജി, ബിഗ് ഡാറ്റാ അനലിറ്റിക്സ്, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് ചെയിൻ, ഇൻറർനെറ്റ് ഓഫ് ടെക്നോളജി എന്നിവയിലെ അവസരങ്ങളും സാങ്കേതികവിദ്യയിലെ അവസരങ്ങളിൽ ഉൾപ്പെടുന്നു,” അദ്ദേഹം വിശദീകരിച്ചു

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ എല്ലാവര്‍ക്കും പ്രാപ്യമാക്കുന്നതിനും കൂടുതല്‍ പരിഷ്‌കരിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.മത്സരശേഷി, കൂടുതല്‍ സുതാര്യത, വിപുലമായ ഡിജിറ്റല്‍വല്‍ക്കരണം, മഹത്തായ നവീകരണം, നയസ്ഥിരത എന്നിവ ഈ പരിഷ്‌കരണം ഉറപ്പുവരുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ മേഖല 2025 ഓടെ അരലക്ഷം കോടി ഡോളറിന്റേതാവും. ആരോഗ്യമേഖല ഓരോ വർഷവും 22 ശതമാനം വളർച്ച നേടുന്നുണ്ട്. മരുന്നുൽപ്പാദന രംഗത്ത് അമേരിക്കയുമായി ഇന്ത്യ മികച്ച സൗഹൃദം സൃഷ്ടിച്ചു. ഇന്ത്യയിലെ ഊർജ്ജ രംഗത്ത് അമേരിക്കൻ കമ്പനികൾ വലിയ നിക്ഷേപം നടത്തും. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് മുൻപെങ്ങുമില്ലാത്ത നിക്ഷേപമാണ് നടക്കുന്നത്.

മറ്റൊരു രാജ്യത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന അമേരിക്കൻ നിക്ഷേപകരോട്, ഇന്ത്യയിൽ നിക്ഷേപിക്കാൻ ഇതിലും മികച്ചൊരു അവസരമില്ലെന്ന് മോദി പറഞ്ഞു. ലോകരാഷ്ട്രങ്ങൾ ഇന്ത്യയെ ഉറ്റുനോക്കുന്ന സാഹചര്യമാണ്. ആരോഗ്യ രംഗത്തും കാർഷിക-ഊർജ്ജ മേഖലകളിലും ഇന്ത്യയിൽ നിക്ഷേപത്തിന് അനുയോജ്യമായ നല്ല സമയമാണിത്.

ഇന്ത്യയുടെ ആരോഗ്യരംഗത്തിന്റെ വളർച്ച ദ്രുതഗതിയിലാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണ് ആരോഗ്യരംഗമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെഡിക്കല്‍-ടെക്‌നോളജി, ടെലി-മെഡിസിന്‍, ഡയഗ്‌നോസ്റ്റിക്‌സ് എന്നിവയുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യന്‍ കമ്പനികളുടെ പുരോഗതി അതിവേഗമാണ്
ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

നിക്ഷേപത്തിന് ധാരാളം അവസരങ്ങള്‍ തുറന്നുതരുന്ന നിരവധി മേഖലകള്‍ പ്രധാനമന്ത്രി പരിചയപ്പെടുത്തി. ഊര്‍ജമേഖല; കെട്ടിടനിര്‍മാണം, റോഡുകള്‍, ഹൈവേകള്‍, തുറമുഖങ്ങള്‍ എന്നിവയുള്‍പ്പെടെ അടിസ്ഥാന സൗകര്യ നിര്‍മ്മാണം, പ്രമുഖ സ്വകാര്യ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വരുന്ന ദശകത്തില്‍ ആയിരത്തിലധികം പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്ന വ്യോമയാന മേഖല- അത്തരത്തില്‍ നിര്‍മ്മാണയൂണിറ്റുകള്‍ സ്ഥാപിക്കാന്‍ ഇന്ത്യയെ തെരഞ്ഞെടുക്കുന്ന ഏതൊരു നിക്ഷേപകനും അവസരമൊരുക്കാനാകും.

ലോകത്തിന് മെച്ചപ്പെട്ട ഭാവി അനിവാര്യമാണ്. നാമെല്ലാവരും ലോകത്തിന്റെ മെച്ചപ്പെട്ട ഭാവിക്ക് വേണ്ടി പരിശ്രമിക്കണം. വികസന അജണ്ടകൾ തയ്യാറാക്കുമ്പോൾ അതിന്റെ അടിസ്ഥാനം പാവപ്പെട്ടവരെയും, പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഉൾക്കൊള്ളുന്നതാവണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ധനകാര്യ- ഇന്‍ഷുറന്‍സ് മേഖലകളിലും പ്രധാനമന്ത്രി നിക്ഷേപങ്ങള്‍ ക്ഷണിച്ചു. ഇന്‍ഷുറന്‍സ് നിക്ഷേപത്തിനുള്ള എഫ്ഡിഐ പരിധി 49 ശതമാനമായി ഉയര്‍ത്തിയെന്നും ഇന്‍ഷുറന്‍സ് ഇടനിലക്കാരില്‍ നിക്ഷേപിക്കുന്നതിന് 100 ശതമാനം എഫ്ഡിഐ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യം, കൃഷി, ബിസിനസ്സ്, ലൈഫ് ഇന്‍ഷുറന്‍സ് എന്നിവയില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ വര്‍ധിപ്പിക്കുന്നതിന് ഇതുവരെ കടന്നുചെല്ലാത്ത വലിയ അവസരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Related Articles

Latest Articles