Sunday, September 20, 2026

വർധിച്ചു വരുന്ന വൈദ്യുതി ഉപയോഗം എങ്ങനെ നിയന്ത്രിക്കാം ? ഇതിന് പരിഹാരം കണ്ടെത്താൻ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ ? വിഷയ വിദഗ്ദ്ധർ പങ്കെടുക്കുന്ന സെമിനാറുമായി അനന്തപുരിയുടെ ബൗദ്ധികക്കൂട്ടായ്മ നേതി നേതി; ചിന്തോദ്ദീപകമായ സെമിനാർ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തത്സമയം എത്തിക്കാൻ തത്വമയിയും

തിരുവനന്തപുരം : കൊടുംചൂടിൽ വലഞ്ഞിരിക്കുന്ന ജനങ്ങൾ ഓരോ മാസവും വരുന്ന വൈദ്യുതി ബിൽ കണ്ട് അന്തം വിട്ടിരിക്കുകയാണ്. ആവശ്യമായ അളവിൽ മഴ ലഭിക്കാത്തതിനാൽ വൈദ്യുതി നിയന്ത്രണം സാധ്യമാകാത്ത അവസ്ഥയിലാണ്. എന്നാൽ, ഇതിന് പരിഹാരം കണ്ടെത്താൻ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോ ? വർധിച്ചു വരുന്ന വൈദ്യുതി ഉപയോഗം എങ്ങനെ നിയന്ത്രിക്കാം ? വ്യക്തതയുള്ള അഭിപ്രായ രൂപീകരണത്തിനുതകുംവിധം വിഷയ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് സെമിനാർ സംഘടിപ്പിക്കുകയാണ് അനന്തപുരിയുടെ ബൗദ്ധികക്കൂട്ടായ്‌മയായ നേതി നേതി.

മെയ് 15 വൈകുന്നേരം 5:00 മണിക്ക് തിരുവനന്തപുരം ജവഹർ നഗർ ചേമ്പർ ഹാളിലാണ് സെമിനാർ. കാർഷിക ഉത്പാദന കമ്മീഷണറും കാർഷിക വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി അശോക് ഐ എ എസും, കെ എസ് ഇ ബി മുൻ ചീഫ് എഞ്ചിനീയറുമായ ഡോ. ജി പവിത്രനുമാണ് സെമിനാറിലെ മുഖ്യപ്രഭാഷകർ. തത്വമയി നെറ്റ്‌വർക്കിന്റെ തത്സമയ സംപ്രേക്ഷണത്തിലൂടെ ചിന്തോദ്ദീപകമായ ആശയങ്ങളുടെ വേദിയായ നേതി നേതി സെമിനാറിൽ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് പങ്കുചേരാം. തത്സമയ കാഴ്ചകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യാം.

https://bit.ly/3ZsU9qm

Related Articles

Latest Articles