Saturday, May 4, 2024
spot_img

സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണം: ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അ​നു​ശോ​ചി​ച്ചു

കാ​ക്ക​നാ​ട്: മു​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യി​രു​ന്ന സു​ഷ​മ സ്വ​രാ​ജി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ച് സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി.

യെമ​നി​ൽ തീ​വ്ര​വാ​ദി​ക​ളു​ടെ ത​ട​വി​ലാ​യി​രു​ന്ന മ​ല​യാ​ളി വൈ​ദി​ക​ൻ ഫാദര്‍ ​ടോം ഉ​ഴു​ന്നാ​ലി​ലി​ന്‍റെ മോ​ച​ന​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ ന​ട​ത്തി​യ വ്യ​ക്തി​യാ​യി​രു​ന്നു സു​ഷ​മ സ്വ​രാ​ജെ​ന്ന് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ഇ​റാ​ഖി​ൽ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മോ​ച​ന​മ​ട​ക്കം പ്ര​വാ​സി​ക​ളു​ടെ നി​ര​വ​ധി​യാ​യ പ്ര​ശ​ന്ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ ന​യ​ത​ന്ത്ര​ജ്ഞ എ​ന്ന നി​ല​യി​ൽ സു​ഷ​മ സ്വ​രാ​ജ് മ​ല​യാ​ളി​ക​ൾ​ക്കും സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കും പ്രി​യ​ങ്ക​രി​യാ​യി​രു​ന്നു​വെ​ന്നും ക​ർ​ദി​നാ​ൾ പ​റ​ഞ്ഞു.

2017 സെ​പ്റ്റം​ബ​റി​ൽ വ​ത്തി​ക്കാ​നി​ൽ ന​ട​ന്ന മ​ദ​ർ​തെ​രേ​സ​യു​ടെ വി​ശു​ദ്ധ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ച്ച​ത് സു​ഷ​മ സ്വ​രാ​ജ് ആ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു

Related Articles

Latest Articles