uae-suspends-entry-of-travelers-from-more-countries
ദില്ലി : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പ്രഖ്യാപിച്ചിരുന്ന യാത്രാവിലക്ക് ജര്‍മ്മനി പിന്‍വലിച്ചു. ഇന്ത്യയിലെ ജര്‍മ്മന്‍ സ്ഥാനപതി വാള്‍ട്ടര്‍.ജെ.ലിന്‍ഡ്‌നര്‍ ദില്ലിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ഇന്ത്യയും ബ്രിട്ടനും ഉള്‍പ്പെടെ അഞ്ച് രാജ്യങ്ങള്‍ക്കാണ് ജര്‍മ്മനി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.
നേപ്പാള്‍, റഷ്യ, പോര്‍ച്ചുഗല്‍ എന്നിവയാണ് മറ്റ് രാജ്യങ്ങള്‍. എന്നാല്‍ ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചവരും കോവിഡ് ഭേദമായതിന്റെ രേഖകള്‍ കൈവശമുള്ളവരും ജര്‍മ്മനിയില്‍ എത്തിയതിന് ശേഷം ക്വാറന്റിയിനില്‍ കഴിയേണ്ടതില്ല.
കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ജര്‍മ്മനി യാത്രാനിരോധനം ഏര്‍പ്പെടുത്തിയത്. കൊറോണാ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന അനുഭവപ്പെട്ടിരുന്ന സാഹചര്യത്തിലാണ്
ജര്‍മ്മനി ഈ രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…