Monday, September 21, 2026

നാട് ഇതെങ്ങോട്ട്? കേരളത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; പെണ്‍കുട്ടിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തി

തൃശൂര്‍ : തൃശൂരില്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തി. ബി ടെക് വിദ്യാര്‍ഥിനി ചിയ്യാരം സ്വദേശിനി നീതു(22) ആണ് കൊല്ലപ്പെട്ടത്. പ്രണയാഭയര്‍ത്ഥന നിരസിച്ചതാണ് കാരണം.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് വടക്കേക്കാട് സ്വദേശി നിതീഷിനെ(32) കസ്റ്റഡിയിലെടുത്തു. നാട്ടുകാരാണ് നിതീഷിനെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്. ഏറെ നാളായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.

ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിൽ വെച്ചാണ് തീകൊളുത്തിയത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു. പൊലീസ് സ്ഥലത്തെത്തി നിതീഷിനെ കസ്റ്റഡിയിലെടുത്തു.

ഇയാളെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കും. കൃത്യത്തിനു പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. മുത്തശ്ശിയോടും അമ്മാവനോടും കൂടെയാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്.

Related Articles

Latest Articles