Kerala

പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത 78-കാരന്‍ പിടിയിൽ; വൃദ്ധന്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായത് കുട്ടി പാമ്പുകടിയേറ്റ് മരിച്ചതിന് പിന്നാലെ

തമിഴ്‌നാട്: തിരുവള്ളൂരില്‍ പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത 78-കാരന്‍ പോക്‌സോ കേസിൽ അറസ്റ്റില്‍. പതിമൂന്നുകാരി കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചതോടെയാണ് പീഡനവിവരം പുറത്തുവന്നത്. കുട്ടിയെ വൃദ്ധന്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒരാള്‍ രഹസ്യമായി വിഡിയോ ക്യാമറയില്‍ ചിത്രീകരിച്ചിരുന്നു. കുട്ടി മരിച്ച ശേഷം ഇയാള്‍ ഇത് സുഹൃത്തുക്കളെ കാണിച്ചതോടെയാണ് വൃദ്ധന്‍ പിടിയിലാകുന്നത്.

തിരുവള്ളൂർ സര്‍ക്കാര്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് കഴിഞ്ഞ ദിവസം പാമ്പുകടിയേറ്റ് മരിച്ചത്. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചതാണ്. ഗ്രാമത്തിലെ ഇഷ്ടികകളത്തില്‍ ജോലി ചെയ്യുന്ന അമ്മാവനോടൊപ്പമാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. മൂന്നുമാസങ്ങള്‍ക്ക് മുന്‍പാണ് കുട്ടിയെ അയല്‍ക്കാരനായ 78-കാരന്‍ ബലാത്സംഗം ചെയ്തത്.

പെൺകുട്ടിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലാണ് താന്‍ രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങള്‍ ഗ്രാമത്തിലെ ഒരു യുവാവ് സുഹൃത്തുക്കളെ കാണിച്ചത്. ദൃശ്യങ്ങള്‍ പല വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു. വിഡിയോ പങ്കുവച്ചതിന് യുവാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. കുട്ടി മരിച്ചത് പാമ്പുകടിയേറ്റ് തന്നെയാണെന്ന് പൊലീസ് ഉറപ്പാക്കിയിട്ടുണ്ട്.

B4 Admin

Recent Posts

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

2 minutes ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

7 minutes ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

24 minutes ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

29 minutes ago

ദില്ലിയിലെ പ്രതിഷേധത്തിനിടെ വനിതാ പൊലീസിനോട് അനാദരവ് കാട്ടി?. രാഹുല്‍ ഗാന്ധിയും പ്രിയങ്കയും വനിതാ ഉദ്യോഗസ്ഥരെ തള്ളിമാറ്റുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപി

ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…

2 hours ago

സ്വന്തം മകളെ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് അമ്മ. സമയം പാഴാക്കാതെ തടാകത്തിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷിച്ച് യുവാക്കള്‍

ഹൈദരാബാദ്: ആറു വയസ്സുള്ള തന്റെ മകളെ ഹൈദരാബാദിലെ ഹുസൈന്‍ സാഗര്‍ തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ഒരു അമ്മ. ഓട്ടോറിക്ഷ ഡ്രൈവര്‍, സ്വകാര്യ…

2 hours ago