Thursday, December 18, 2025

ലൗ ജിഹാദ് ; കാണാതായ പെൺകുട്ടിയെ പോലീസ് ചെന്നൈയിൽ നിന്ന് കണ്ടെത്തി

 

പത്തനംതിട്ട : 16 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ, പെൺകുട്ടിയെ ചെന്നൈയിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് സ്വദേശി ഫാസിൽ ഭാസിയാണ് പെൺകുട്ടിയെ കടത്തിക്കൊണ്ടു പോയത്. പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പെൺകുട്ടിയെ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 28നാണ് പെൺകുട്ടിയെ വീട്ടിൽ നിന്നും കാണാതായത് . പിന്നാലെയാണ് ഫാസിലാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതിയായ ഫാസിൽ രണ്ട് കുട്ടികളുടെ അച്ഛനാണ് . പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതിന് പിന്നിൽ ലൗ ജിഹാദെന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. പരാതിക്ക് പിന്നാലെ കുട്ടിയെ കേരളത്തിന് പുറത്തേയ്ക്ക് കടത്തിക്കാണും എന്ന് പോലീസ് സംശയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

Related Articles

Latest Articles