Friday, March 29, 2024
spot_img

ദുരിതാശ്വാസം; മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കർഷകർക്ക് മഹാരാഷ്ട്ര സർക്കാർ 3,501 കോടി രൂപ അനുവദിച്ചു

 

മുംബൈ : കഴിഞ്ഞ മൂന്ന് മാസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നഷ്ടം നേരിട്ട കർഷകർക്ക് മഹാരാഷ്ട്ര സർക്കാർ 3,501 കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ചു .

വ്യാഴാഴ്ച്ച പുറപ്പെടുവിച്ച സർക്കാർ ഉത്തരവനുസരിച്ച്, ജലസേചനമില്ലാത്ത വിളകൾക്ക് ഹെക്ടറിന് 13,600 രൂപയും ജലസേചനമുള്ള വിളകൾക്ക് ഹെക്ടറിന് 27,000 രൂപയും നിത്യവിളകൾക്ക് ഹെക്ടറിന് 36,000 രൂപയും നഷ്ടപരിഹാരം നൽകും.

ഈ വർഷം ജൂൺ-ഓഗസ്റ്റ് മാസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും കനത്ത മഴയിലും കർഷകർക്ക് വിളനാശമുണ്ടായി.

പ്രളയബാധിതർക്കുള്ള നഷ്ടപരിഹാരം തന്റെ സർക്കാർ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നേരത്തെ പ്രഖ്യാപിച്ചിരുന്നു, മന്ത്രിസഭയും നിർദ്ദേശം അംഗീകരിച്ചിരുന്നു.

ഇതനുസരിച്ച്, മഴക്കെടുതി നേരിടുന്ന കർഷകർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും (എസ്ഡിആർഎഫ്) സംസ്ഥാന സർക്കാരിൽ നിന്നുമുള്ള സംഭാവന ഉൾപ്പെടെ 3,501 കോടി രൂപ ലഭിക്കും.

Related Articles

Latest Articles