India

കാമുകി വിവാഹാഭ്യർത്ഥന നിരസിച്ചു;ഫേസ്ബുക്ക് ലൈവിൽ യുവാവ് തൂങ്ങി മരിച്ചു

ഗുവാഹട്ടി: . പ്രണയിനി വിവാഹ വാഗ്ദാനം നിരസിച്ചുവെന്നാരോപിച്ച് യുവാവ് ആത്മഹത്യ ചെയ്തു. അസമിലെ സിൽച്ചാറിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് . ജയ്ദീപ് റോയ് എന്ന 27-കാരനായ മെഡിക്കൽ സെയിൽസ് പ്രൊഫഷണലാണ് ഫേസ്ബുക്കിൽ ലൈവിൽ വന്ന ശേഷം വാടകവീട്ടിലെ മുറിയിൽ വച്ച് തൂങ്ങിമരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

വിവാഹ ആലോചനയുമായി പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നെന്നും എന്നാൽ എല്ലാവരുടെയും മുമ്പിൽ വച്ച് അവൾ തിരസ്‌കരിച്ചെന്നും. ഇതിന് ശേഷം അവളുടെ അമ്മാവൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും യുവാവ് ആരോപിച്ചിരുന്നു . ഈ ബന്ധം തുടർന്നാൽ അവളെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഇനി ഈ ലോകത്തോട് വിട പറയുകയാണ്. താൻ കാരണം അവൾ ഇനി ദുരിതം അനുഭവിക്കേണ്ട. അമ്മയും പെങ്ങളും സഹോദരനും തന്നോട് ക്ഷമിക്കണം. നിങ്ങളെല്ലാവരെയും ഒരുപാട് സ്‌നേഹിക്കുന്നു. എങ്കിലും തന്റെ പ്രണയിനിയെ അതിലേറെ ഇഷ്ടപ്പെടുന്നു. അവളില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ലെന്നും ഫേസ്ബുക് ലൈവിൽ പറഞ്ഞ ശേഷം ജയ്ദീപ് ജീവനൊടുക്കുകയായിരുന്നു.

കാമുകിയുടെ കുടുംബത്തിന്റെ പെരുമാറ്റമാണ് ജയ്ദീപിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും യുവതിയുടെ കുടുംബത്തിനെതിരെ നിയമപരമായി മുന്നോട്ടുപോകുമെന്നും യുവാവിന്റെ വീട്ടുകാർ പറഞ്ഞു.

B4 Admin

Recent Posts

ഓടുന്ന ബസില്‍ കോളേജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറി. കോണ്‍ഗ്രസ് എംഎല്‍എക്കെതിരെ രോഷം പുകയുന്നു

സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…

1 hour ago

ഭരണത്തലവനായി കാല്‍ നൂറ്റാണ്ട്. ദില്ലി ശ്രീ വിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

2 hours ago

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…

2 hours ago

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം. ഗുജറാത്ത് മുഖ്യമന്ത്രിയില്‍ നിന്ന് രാജ്യത്തിന്റെ നായകനിലേക്ക്. പൊതുസേവനത്തിലെ 25 വര്‍ഷത്തെ പ്രയാണം ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി

ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…

3 hours ago

എ.ടി.എം. കവര്‍ച്ചയിലും ബാച്ചിലര്‍ ബിരുദം. ഹരിയാനയില്‍ രഹസ്യ ട്രെയിനിങ് സെന്റര്‍. സി.സി.ടി.വി കണ്ണുവെട്ടിച്ച് യന്ത്രങ്ങള്‍ പൊളിക്കാന്‍ പ്രത്യേക പരിശീലനം

ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…

4 hours ago

അല്‍ അഖ്‌സയിലെ അതിക്രമവും തിരിച്ചടിയും. ഒക്ടോബര്‍ 7 ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് വഴിമാറിയത് എങ്ങനെ?

2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…

5 hours ago