പനാജി: നടുവേദനയുമായി എത്തിയ യുവതിക്ക് നേരെ ഡോക്ടര്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ഗോവയിലെ മപുസയിലെ ഒരു സ്വകാര്യ ക്ളിനിക്കിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വനിതാ നഴ്‌സിന്റെ അഭാവത്തില്‍ ക്ലിനിക്കിന് അകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി യുവതിയെ അപമാനിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.
ഭർത്താവിനൊപ്പമാണ് യുവതി ഡോക്ടറെ കാണാനെത്തിയത്. നടുവേദനയുടെ കാര്യം വിശദമായി ചോദിച്ചറിഞ്ഞശേഷം ഭർത്താവിനോട് മുറിക്ക് പുറത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. പരിശോധനയുടെ ഭാഗമായി യുവതിയോട് കിടക്കാന്‍ ആവശ്യപ്പെട്ടു. സ്വകാര്യ ഭാഗത്ത് സ്പർശിക്കാൻ ശ്രമിച്ചതോടെ ഡോക്ടറുടെ കൈ തട്ടിമാറ്റി യുവതി പുറത്തേക്കോടി ഭർത്താവിനോട് കാര്യം പറയുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഡോക്ടര്‍ സ്ഥലത്ത് നിന്ന് കാറില്‍ കടന്നുകളഞ്ഞതായാണ് റിപ്പോര്‍ട്ട്.
യുവതിയുടെ ഭര്‍ത്താവ് ഡോക്ടറുടെ മുഖത്തടിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടര്‍ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കി. ഡോക്ടർ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു ഡോക്ടർക്കെതിരെയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയെങ്കിലും ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
buy office 2016 proട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…