Monday, November 23, 2026

ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള ഉഡുപ്പി ക്ഷേത്രം സന്ദര്‍ശിച്ചു

മംഗളൂരു: ഗോവ ഗവര്‍ണറായ പി എസ് ശ്രീധരന്‍ പിള്ള കര്‍ണ്ണാടകയിലെ പ്രസിദ്ധ ക്ഷേത്രമായ ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം സന്ദര്‍ശിച്ചു.

വെള്ളിയാഴ്ച രാവിലെ ഏഴര മണിയോടെയാണ് ഗവര്‍ണര്‍ ക്ഷേത്ര ദര്‍ശനത്തിനായി ഉഡുപ്പിയില്‍ എത്തിയത്. അദ്ദേഹത്തിനൊപ്പം ഭാര്യ അഡ്വ. റീത്തയും ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജയിലും മഹാഗണപതി പൂജയിലും ഇരുവരും പങ്കെടുത്തു.

കര്‍ണ്ണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നു.

Related Articles

Latest Articles