പനാജി:കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ നിര്‍ബന്ധിത ക്വറന്റൈന്‍ ഏര്‍പെടുത്തി ഗോവ സർക്കാർ. കേരളത്തില്‍നിന്ന് വരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഗോവയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും മറ്ര് സ്ഥാപനങ്ങളിലുള്ള ജീവനക്കാര്‍ക്കും ക്വാറന്റൈന്‍ ബാധകമാണ്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
കേരളത്തില്‍ നിന്ന് മറ്റാവശ്യങ്ങള്‍ക്കു വേണ്ടി ഗോവയില്‍ വരുന്നവര്‍ ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് ഹാജരാക്കിയ ശേഷം അഞ്ച് ദിവസം ക്വാറന്റൈന്‍ ഇരിക്കണം. വിദ്യാര്‍ഥികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യങ്ങള്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അഡ്മിനിസ്‌ട്രേറ്റര്‍മാരോ പ്രിന്‍സിപല്‍മാരോ ഏര്‍പെടുത്തണമെന്നും പറയുന്നു. ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട ഓഫിസ് അധികൃതരോ കമ്ബനികളോ സ്ഥാപനങ്ങളോ ക്വാറന്റൈന്‍ സൗകര്യം ഏര്‍പെടുത്തണം.
അതേസമയം സംസ്ഥാനത്ത് ഏര്‍പെടുത്തിയ കര്‍ഫ്യൂ സെപ്റ്റംബര്‍ 20 വരെ നീട്ടി. കഴിഞ്ഞ മേയ് മാസം അഞ്ചാം തീയതി മുതലാണ് ഗോവയില്‍ കര്‍ഫ്യൂ നിലവില്‍ വന്നത്. അടിയന്തര സാഹചര്യങ്ങളുമായി ബന്ധപ്പെട്ട് ഗോവയിലെത്തുന്നവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സര്‍കാര്‍ ഉദ്യോഗസ്ഥര്‍ക്കും ക്വാറന്റൈനില്‍ ഇളവ് ലഭിക്കുമെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…