അഹമ്മദാബാദ് : ഗോ എയര്‍ വിമാനത്തില്‍ പക്ഷിയിടിച്ചു . പറന്നുയരുന്നതിനിടെയായിരുന്നു സംഭവം. വിമാനത്തില്‍ ചെറിയ തോതില്‍ തീപിടുത്തമുണ്ടായെങ്കിലും അപായമില്ല. ബംഗലൂരുവിലേക്ക് പുറപ്പെടുന്നതിനായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്നതിനിടെയായിരുന്നു അപകടം.യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ഗോ എയര്‍ അധികൃതര്‍ അറിയിച്ചു..
വിമാനത്തിന്റെ വലതു എന്‍ജിനില്‍ ചെറിയ തീപിടുത്തമാണ് ഉണ്ടായത്. തുടര്‍ന്ന് സര്‍വീസ് നിര്‍ത്തിയ വിമാനത്തില്‍ നിന്നും യാത്രക്കാരെ പുറത്തിറക്കി. കമ്പനി ഖേദം പ്രകടിപ്പിച്ചു.

