godfather-movie
മെഗാ സ്റ്റാര്‍ ചിരഞ്ജീവിയെ നായകനാക്കി മോഹന്‍ രാജ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മലയാളത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദര്‍. മൂന്നാം ദിനത്തിലേയ്ക്ക് കടന്ന ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടിയിലധികം നേടിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 5നാണ് ഗോഡ്ഫാദര്‍ തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ ചിത്രം ആഗോളതലത്തില്‍ 38 കോടി നേടിയതായി ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരുന്നു. രണ്ടാം ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 13 കോടിയും ആഗോളതലത്തില്‍ 20 കോടിയും നേടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. നടന്‍ സുനിലാണ് കലാഭവന്‍ ഷാജോണിന്റെ വേഷത്തില്‍ എത്തുക. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ റോളില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത.
ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ ഒട്ടേറെ മാറ്റങ്ങളുണ്ടാകുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സത്യദേവ് കഞ്ചരണ ഒരു പ്രധാനവേഷത്തിലെത്തുന്നു. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. പുരി ജഗന്നാഥ്, നാസര്‍, ഹരീഷ് ഉത്തമന്‍, സച്ചിന്‍ ഖഡേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…