Tuesday, April 30, 2024
spot_img

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ; മെഗാ സ്റ്റാര്‍ ചിരഞ്ജീവി നായകനായ ചിത്രം ഗോഡ്ഫാദര്‍; മൂന്നാം ദിനം തന്നെ ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് 50 കോടി

മെഗാ സ്റ്റാര്‍ ചിരഞ്ജീവിയെ നായകനാക്കി മോഹന്‍ രാജ സംവിധാനം ചെയ്ത ഗോഡ്ഫാദര്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മലയാളത്തില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കാണ് ഗോഡ്ഫാദര്‍. മൂന്നാം ദിനത്തിലേയ്ക്ക് കടന്ന ചിത്രം ബോക്‌സ് ഓഫീസില്‍ 50 കോടിയിലധികം നേടിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 5നാണ് ഗോഡ്ഫാദര്‍ തിയേറ്ററുകളിലെത്തിയത്. ആദ്യ ദിനം തന്നെ ചിത്രം ആഗോളതലത്തില്‍ 38 കോടി നേടിയതായി ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരുന്നു. രണ്ടാം ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 13 കോടിയും ആഗോളതലത്തില്‍ 20 കോടിയും നേടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

മലയാളത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കുന്നത് നയന്‍താരയാണ്. നടന്‍ സുനിലാണ് കലാഭവന്‍ ഷാജോണിന്റെ വേഷത്തില്‍ എത്തുക. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തിന്റെ റോളില്‍ സല്‍മാന്‍ ഖാന്‍ എത്തുന്നു എന്നതാണ് മറ്റൊരു സവിശേഷത.

ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ ഒട്ടേറെ മാറ്റങ്ങളുണ്ടാകുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സത്യദേവ് കഞ്ചരണ ഒരു പ്രധാനവേഷത്തിലെത്തുന്നു. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. പുരി ജഗന്നാഥ്, നാസര്‍, ഹരീഷ് ഉത്തമന്‍, സച്ചിന്‍ ഖഡേക്കര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍

Related Articles

Latest Articles