Thursday, May 16, 2024
spot_img

പിന്നോട്ടില്ലാതെ സ്വർണ്ണവില; കേരളത്തിൽ ഇന്നും വ​ര്‍​ധനവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ലയിൽ വീണ്ടും വ​ര്‍​ധനവ്. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,955 രൂ​പ​യും പ​വ​ന് 39,640 രൂ​പ​യു​മാ​യി.­­ കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ മാസം ആരംഭിച്ചപ്പോൾ തന്നെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. ഏപ്രില്‍ ഒന്നിന് ഗ്രാമിന് 45 രൂപ സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 38480 രൂപയായിരുന്നു അന്നത്തെ സ്വര്‍ണവില.

കൂടാതെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തുടര്‍ച്ചയായി സ്വര്‍ണവില ഉയരുകയാണ്. കഴിഞ്ഞ ബുധനാഴ്ച 35 രൂപയാണ് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന് 39480 രൂപയായിരുന്നു ബുധനാഴ്ചത്തെ വില.

Related Articles

Latest Articles