Sunday, December 28, 2025

തുടർച്ചയായി മൂന്നാം ദിനവും സ്വർണവില താഴോട്ട്;സ്വർണക്കടകളിൽ വൻ തിരക്ക്; നഷ്ടം ഭയന്ന് വ്യാപാരികൾ

എറണാകുളം: സംസ്ഥാനത്ത് തുടർച്ചയായി സ്വർണ വില താഴോട്ട്. ഇന്ന് പവന് 320 രൂപ കുറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസമാണ് സംസ്ഥാനത്ത് സ്വർണ വില കുറയുന്നത്.

സ്വർണം ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 36640 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. 4580 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 440 രൂപയുടെ കുറവാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. സ്വർണ വില തുടർച്ചയായി കുറയുന്നതിൽ ആശങ്കയിലാണ് വ്യാപാരികൾ. അതേസമയം സ്വർണത്തിന് വില കുറഞ്ഞതിനാൽ വലിയ തിരക്കാണ് സ്വർണക്കടകളിൽ കണ്ടുവരുന്നത്.

Related Articles

Latest Articles