Tuesday, December 23, 2025

സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു; കുറഞ്ഞത് 120 രൂപയാണ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം. നേരിയ വർദ്ധനയ്‌ക്ക് പിന്നാലെ ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്.

ഇതോടെ സ്വർണത്തിന്റെ ഇന്നത്തെ വില 36,640 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെ 36760 രൂപയായിരുന്നു ഒരു പവന്റെ വില. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപയും കുറഞ്ഞിട്ടുണ്ട്. ഇന്നത്തെ വിപണി വില 4580 രൂപയാണ്.

ശനിയാഴ്ചയും ഞായറാഴ്ചയും സ്വർണവിലയിൽ വ്യത്യാസമില്ലാതെ തുടർന്നിരുന്നു. തിങ്കളാഴ്ചയോടെ ഇത് കുറഞ്ഞ് 36,680 രൂപയായി. അടുത്ത ദിവസം കൂടിയെങ്കിലും(36,760 രൂപ) പിറ്റേദിവസം വീണ്ടും കുറവാണ് രേഖപ്പെടുത്തിയത്.

Related Articles

Latest Articles