തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് ഇന്ന് 520 രൂപയാണ് വർധിച്ചത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 1,19,080 രൂപയായി ഉയർന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു വിപണി വില. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ഈ മാസം ഒന്നാം തീയതി രേഖപ്പെടുത്തിയ 1,26,920 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ പിന്നീട് വില ഘട്ടംഘട്ടമായി താഴേക്ക് വരികയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവില 1,20,000 രൂപയിൽ എത്തിയെങ്കിലും വീണ്ടും ഇടിയുന്ന കാഴ്ചയാണ് കണ്ടത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കുറഞ്ഞ വില മാർച്ച് 6-നായിരുന്നു (1,18,160 രൂപ).
മാർച്ച് മാസത്തിന്റെ തുടക്കം മുതൽ സ്വർണവിപണിയിൽ അസ്ഥിരത തുടരുകയാണ്. മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ റെക്കോർഡ് വിലയിൽ നിന്ന് പിന്നീട് അയ്യായിരത്തിലധികം രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. മാർച്ച് 7, 8 തീയതികളിൽ 1,20,000 രൂപയിൽ മാറ്റമില്ലാതെ തുടർന്ന വില ഒമ്പതാം തീയതി വീണ്ടും താഴ്ന്നു. എന്നാൽ ഇന്ന് വില വീണ്ടും വർധനവിന്റെ പാതയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്.
സ്വർണത്തിന് പിന്നാലെ വെള്ളി വിലയിലും ഇന്ന് വർധനവ് ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 290 രൂപയാണ് വില. പത്ത് ഗ്രാം വെള്ളി വാങ്ങാൻ ഇന്ന് വിപണിയിൽ 2,900 രൂപ നൽകണം. ആഗോള വിപണിയിലെ മാറ്റങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് (flydubai) പൈലറ്റ് ക്യാപ്റ്റന്‍…
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…
തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…