General

ഈസ്റ്റ് ഇന്ത്യ കമ്പനി വീണ്ടും അടച്ചുപൂട്ടലിലേക്ക്; സഞ്ജീവ് മേത്തയുടെ സംരംഭം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

​ലണ്ടൻ: ഒരുകാലത്ത് ഇന്ത്യയെ അടക്കിഭരിച്ചിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി രണ്ടാം തവണയും അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നു. 2010-ൽ ഇന്ത്യൻ വംശജനായ സഞ്ജീവ് മേത്ത പുനരുജ്ജീവിപ്പിച്ച കമ്പനിയാണ് ഭീമമായ കടബാധ്യതയെത്തുടർന്ന് ഇപ്പോൾ ലിക്വിഡേഷൻ നടപടികളിലേക്ക് കടന്നിരിക്കുന്നത്.

ഏകദേശം 10.5 കോടി രൂപയിലധികം കടബാധ്യതയെത്തുടർന്നാണ് കമ്പനി ആസ്തികൾ വിൽക്കുന്ന നടപടിയിലേക്ക് നീങ്ങിയത്.ബ്രിട്ടീഷ് സർക്കാരിന് നികുതിയിനത്തിൽ 2.03 കോടി രൂപയും, ജീവനക്കാർക്ക് ശമ്പള കുടിശ്ശികയായി 1.71 കോടി രൂപയും കമ്പനി നൽകാനുണ്ട്.ലണ്ടനിലെ മെയ്ഫെയറിലുള്ള കമ്പനിയുടെ പ്രധാന ലക്ഷ്വറി സ്റ്റോർ ഇതിനോടകം അടച്ചുപൂട്ടുകയും കെട്ടിടം ഒഴിഞ്ഞുനൽകുകയും ചെയ്തു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റും ഇപ്പോൾ പ്രവർത്തനരഹിതമാണ്.
അനുബന്ധ സ്ഥാപനമായ ‘ഈസ്റ്റ് ഇന്ത്യ കമ്പനി കളക്ഷൻസ് ലിമിറ്റഡിനെതിരെ’ കടക്കാർ കോടതിയിൽ വൈൻഡിംഗ്-അപ്പ് പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ട്.

​1600-ൽ സ്ഥാപിതമായ യഥാർത്ഥ ഈസ്റ്റ് ഇന്ത്യ കമ്പനി 1874-ലാണ് ബ്രിട്ടീഷ് സർക്കാർ നിർത്തലാക്കിയത്. 2010-ൽ സഞ്ജീവ് മേത്ത ഈ ബ്രാൻഡ് നാമം സ്വന്തമാക്കിയപ്പോൾ, “ഇന്ത്യ ഭരിച്ചിരുന്ന കമ്പനിയെ ഒരു ഇന്ത്യൻ വംശജൻ ഏറ്റെടുത്തത്” വലിയ വാർത്തയായിരുന്നു. ഉന്നത നിലവാരമുള്ള ചായ, ചോക്കലേറ്റുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയായിരുന്നു കമ്പനി പ്രധാനമായും വിപണിയിൽ എത്തിച്ചിരുന്നത്.

B4 Admin

Recent Posts

സ്മിത് മച്ചാറിനെ ആക്രമിച്ചസഹപൈലറ്റ് തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി. കീഴ്പ്പെടുത്തിയതിന് പിന്നാലെ എന്നെ കൊല്ലൂ, എന്നെ കൊല്ലൂ എന്ന് അലറിവിളിച്ചെന്നും ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…

5 hours ago

കടം കയറി ജീവിതം വഴിമുട്ടി. ടെലിഗ്രാം വഴി കള്ളനോട്ടടിക്കാന്‍ പഠിച്ച പച്ചക്കറി വ്യാപാരി പിടിയില്‍

ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…

5 hours ago

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ സഹപൈലറ്റ് ആക്രമിച്ചത് ക്രാഷ് ആക്‌സ് ഉപയോഗിച്ച്. സഹപൈലറ്റിന്റെ കൈയ്യില്‍ ആയുധം എത്തിയത് ഇങ്ങനെ

ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…

6 hours ago

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

14 hours ago