Wednesday, December 31, 2025

സ്വർണ്ണവില കുതിച്ചുയരുന്നു; ഇന്ന് വർധിച്ചത് 1040 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഗ്രാമിന് 130 രൂപയാണ് ഇന്ന് കൂടിയത്. പവന് 1040 രൂപയും. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 5070 രൂപയായി.

ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 40560 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 110 രൂപ ഉയർന്നു. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് വർധിച്ചത് 880 രൂപയാണ്. 18 ക്യാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 4190 രൂപയാണ് വില. 925 ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളിക്ക് 77 രൂപയായി വില വർധിച്ചു.

അന്താരാഷ്ട്ര സ്വർണവില ഇന്നലെ ഔൺസിന് 2069 ഡോളറിലേക്ക് ഉയർന്നിരുന്നു. ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. മുൻനിര സ്വർണ കയറ്റുമതി രാഷ്ട്രമായ റഷ്യയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ തീരുമാനിച്ചതാണ് സ്വർണ്ണവില ഇത്രയും ഉയരാൻ കാരണം.

യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി വിപണിയിൽ നിന്ന് പിന്മാറുന്ന നിക്ഷേപകർ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണാൻ തുടങ്ങിയതാണ് വില വർധിക്കാൻ കാരണമായത്.

Related Articles

Latest Articles