തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ ഇടിവുണ്ടായിരുന്നെങ്കിലും ഇന്നലെ നേരിയ വർധന രേഖപ്പെടുത്തിയിരുന്നു. ഇന്നലെ സ്വർണ വില ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർധിച്ചത്.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4745 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 37960 രൂപയാണ് വില. 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിൽ ഇന്നലെ 10 രൂപയുടെ വർധനവുണ്ടായിരുന്നു. ഇന്നത്തെ വിലയിൽ മാറ്റമില്ല.
3920 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് വില. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന് ഇന്നലെ 80 രൂപ ഉയർന്നിരുന്നു. ഹോൾമാർക്ക് വെള്ളിയുടെ വിലയിൽ നിന്നും മാറ്റമുണ്ടായില്ല. ഇന്നും 100 രൂപയാണ് ഗ്രാമിന് വില. സാധാരണ വെള്ളി വില ഗ്രാമിന് 73 രൂപയാണ്.

