കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടിച്ചു. ഷാര്‍ജയില്‍നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണു സ്വര്‍ണം പിടിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം കാലില്‍ കെട്ടിവച്ചു കടത്താനായിരുന്നു ശ്രമം.
സംഭവുമായി ബന്ധപ്പെട്ടു കോഴിക്കോട് കൊടുവള്ളി സ്വദേശിയെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. 1.4 കിലോ സ്വര്‍ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഇതിന് അന്താരാഷ്ട്ര വിപണിയില്‍ 36 ലക്ഷം രൂപ വിലമതിക്കും.

