Tuesday, September 22, 2026

നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട; 224 പവനോളം സ്വർണ്ണവുമായി മൂന്ന് പേർ പിടിയിൽ

കൊ​ച്ചി:​ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ((Gold) സ്വ​ർ​ണ​വേ​ട്ട. 225 പ​വ​ൻ സ്വ​ർ​ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി യൂ​സ​ഫ്, പ​ള്ളി​ത്തോ​ട് സ്വ​ദേ​ശി മു​നീ​ർ, മ​ല​പ്പു​റം സ്വ​ദേ​ശ് അ​ഫ്സ​ൽ എ​ന്നി​വ​രാ​ണ് ക​സ്റ്റം​സ് പി​ടിയിലായ​ത്. മ​സ്ക്ക​റ്റി​ൽ നി​ന്നെ​ത്തി​യ യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്.

യൂസഫില്‍ നിന്നും 966 ഗ്രാം സ്വർണമാണ് പിടികൂടിയത്. മുനീറില്‍ നിന്നും 643 ഗ്രാം സ്വർണവും അഫ്സലിന്‍റെ കൈവശം 185 ഗ്രാം സ്വർണവും കണ്ടെത്തി. ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിലാണ് സ്വര്‍ണം ഒളിപ്പിച്ചത്. കണ്ടെടുത്ത സ്വര്‍ണം 95 ലക്ഷം രൂപയോളം വില വരുമെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

Related Articles

Latest Articles