Friday, May 3, 2024
spot_img

വീണ്ടും വൻ സ്വർണ്ണവേട്ട; കരിപ്പൂരിൽ ലൈഫ് ജാക്കറ്റ് കിറ്റിൽ കടത്താൻ ശ്രമം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും വൻ സ്വർണ്ണവേട്ട. കരിപ്പൂർ വിമാനത്താവളത്തിലാണ് 45 ലക്ഷം രൂപ വില വരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയത്. വിമാനത്തിൽ ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. ലൈഫ് ജാക്കറ്റ് കിറ്റിൽ ഒളിപ്പിച്ച് വിമാനത്തിൻറെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണം ഉദ്യോഗസ്ഥർ കണ്ടെത്തിയത്.

1147 ഗ്രാം സ്വർണമാണ് വിമാനത്തിനുള്ളില്‍ നിന്നും കണ്ടെത്തിയതെന്ന് കസ്റ്റംസ് വ്യക്തമാക്കി. അതേസമയം സ്വർണം കടത്തിയ ഇതുവരെയും ആളെ പിടികൂടാനായിട്ടില്ല എന്ന് കസ്റ്റംസ് അറിയിച്ചു. ലൈഫ് ജാക്കറ്റിനുള്ളില്‍ ഒളിപ്പിച്ച സ്വർണ്ണം ശുചീകരണ തൊഴിലാളികൾ വഴി പുറത്തെത്തിക്കാനാകാം പ്രതികൾ ശ്രമിച്ചതെന്നാണ് കസ്റ്റംസ് കരുതുന്നത്. എന്തായാലും ശക്തമായ അന്വേഷണം നടത്തുമെന്ന് കസ്റ്റംസ് അറിയിച്ചു.

എന്നാൽ കഴിഞ്ഞ ദിവസം കരിപ്പൂർ‌ സ്വർണക്കടത്തു കേസ് സംബന്ധിച്ച കസ്റ്റംസ് അന്വേഷണം കൊടുവള്ളിയിലെ ‘കുടുക്കിൽ ബ്രദേഴ്സിലേക്ക് എത്തിച്ചേർന്നിരുന്നു. കുടുക്കിൽ ബ്രദേഴ്സ് അടക്കം 4 സംഘങ്ങളുടേതാണു കോഴിക്കോട് വിമാനത്താവളത്തിൽ മുൻപ് പിടിയിലായ 2.33 കിലോഗ്രാം സ്വർണമെന്നാണു കസ്റ്റംസിനു ലഭിച്ച വിവരം. 3 സംഘങ്ങളെ ഇതിനകം കസ്റ്റംസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട സ്വർണ്ണമാണോ ഇത് എന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles