തിരുവനന്തപുരം: യുഎഇ കോൺസുൽ ജനറലിന് മന്ത്രിമാരുമായി വഴിവിട്ട ബന്ധമെന്ന് കസ്റ്റംസ്. കോൺസൽ ജനറലിന് വഴിവിട്ട് എസ് കാറ്റഗറി സുരക്ഷ നൽകിയ സർക്കാർ, കോൺസുലേറ്റിലെ നാല് ഉദ്യോഗസ്ഥർക്ക് വഴിവിട്ട് പാസ് നൽകിയതായും കസ്റ്റംസ് വ്യക്തമാക്കി. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്‌നയാണെന്നും കസ്റ്റംസ് വ്യക്തമാകുന്നു.
കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്റ് ഖാലിദ് എന്നീ പ്രതികൾക്ക് കസ്റ്റംസ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കസ്റ്റംസ് പ്രതികൾക്ക് അയച്ച കാരണം കാണിക്കൽ നോട്ടീസിലാണ് വെളിപ്പെടുത്തൽ പുറത്ത് വന്നിരിക്കുന്നത്.
സ്വപ്‌നയും സന്ദീപും സരിത്തും നടത്തിയ സ്വർണക്കടത്ത്, കോൺസൽ ജനറൽ നടത്തിയ കളളക്കടത്ത്, അനധികൃത ഡോളർ വിദേശത്തേക്ക് കൊണ്ടുപോയത് എന്നിങ്ങനെ മൂന്ന് തരം കളളക്കടത്ത് നടന്നതായാണ് കസ്റ്റംസിന്‍റെ നിഗമനം. വിദേശത്തേക്ക് കൊണ്ടുപോയ ഡോളർ സംസ്ഥാനത്തെ ഉന്നത തലത്തിലെ പലരുടെയും പണമാണെന്നും കസ്റ്റംസ് കുറ്റപ്പെടുത്തുന്നു. സംസ്ഥാന സർക്കാരിന്റെ വഴിവിട്ട നീക്കങ്ങൾ കോൺസുൽ ജനറലിനും കള്ളക്കടത്ത് സംഘത്തിനും തുണയായെന്നും കള്ളക്കടത്ത് സംഘത്തിന് മന്ത്രിമാർ അടക്കമുളളവരുമായി ബന്ധമെന്നും നോട്ടീസിൽ ആരോപിക്കുന്നുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

