തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ പ്രധാന കണ്ണി എന്ന് സംശയിക്കപ്പെടുന്ന സ്വപ്‍ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇ-ഫയലിംഗ് വഴിയാണ് ഹര്‍ജി നല്‍കിയത് അപേക്ഷ നൽകിയിരിക്കുന്നത്. അഭിഭാഷകൻ രാജേഷ് കുമാറാണ് സ്വപ്നയ്ക്ക് വേണ്ടി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എന്നാൽ ഇന്നത്തെ പരിഗണന പട്ടികയിൽ ഇല്ല . രാത്രി വൈകി സമർപ്പിച്ചതിനാലാണ് ഇന്നത്തെ പരിഗണന പട്ടികയിൽ ഉൾപ്പെടാത്തത് . നാല് ദിവസമായി ഒളിവിലാണ് സ്വപ്ന. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്ജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം

