Wednesday, January 7, 2026

എം ശിവശങ്കർ ഇന്ന് വീണ്ടും “ഹോട്ട് സീറ്റിലേക്ക്”; മിക്കവാറും ‘വിയർക്കും’

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കൊച്ചിയിലെ ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം. ലൈഫ് മിഷൻ സിഇഒ യു വി ജോസ് കഴിഞ്ഞ ദിവസം ശിവശങ്കറിനെതിരെ മൊഴി നൽകിയിരുന്നു.

അതേസമയം കേസിലെ പ്രധാന പ്രതികളായ സ്വപ്നയും, സന്ദീപുമടക്കള്ളവരുടെ മൊഴികളിലെ വിവരങ്ങള്‍ പരിഗണിച്ചാണ് വീണ്ടും ചോദ്യം ശിവശങ്കറിനെ ചെയ്യുന്നത്. കേസില്‍ സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയെന്ന കണ്ടെത്തലാണ് നിര്‍ണായകം. അതേസമയം സ്വപ്ന സുരേഷ്, സന്ദീപ്, സരിത്ത് എന്നീ പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിന് കസ്റ്റംസിന് കോടതി അനുമതി നല്‍കിയിരുന്നു. ജയിലിലെത്തിയാകും ഇവരെ കസ്റ്റംസ്ചോദ്യം ചെയ്യുന്നത്.

Related Articles

Latest Articles