തിരുവനന്തപുരം: നാല് ദിവസത്തിനു ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറഞ്ഞത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമായിരുന്നു ഇന്നലെ വര്‍ധിച്ചത്. ഇന്ന് പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഒരു പവന് 36,880 രൂപയും ഗ്രാമിന് 4610 രൂപയുമാണ് ഇന്നത്തെ വില.
മൂന്ന് മാസത്തിനിടയില്‍ ഇതാദ്യമായാണ് സ്വര്‍ണവില പവന് 37,000 ല്‍ താഴെ എത്തുന്നത്. ശനി, ഞായര്‍ തിങ്കള്‍ ദിവസങ്ങളില്‍ പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയുമായിരുന്നു സ്വര്‍ണവില. അതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഏറ്റവും ഒടുവിലായി സ്വര്‍ണവില വര്‍ധിച്ചത് ഈ മാസം 12നായിരുന്നു. പവന് 38,000 രൂപ വരെ ഉയര്‍ന്ന ശേഷമാണ് സ്വര്‍ണ വില താഴേക്കു പോയത്. മെയ് മാസം ഒന്‍പതിനായിരുന്നു സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയത്.

