തിരുവനന്തപുരം: മൊബൈൽഫോൺ മോഷ്ടിച്ചുവെന്നാരോപിച്ച് പതിന്നാലുകാരനെ വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. തടികൊണ്ടുള്ള അടിയേറ്റ് കൈയും കാലും ഒടിഞ്ഞ കുട്ടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആനയറ ഊളൻകുഴി രാജന്‍റെ മകൻ നീരജിനാണ് മർദനമേറ്റ് ഗുരുതരമായി പരിക്കേറ്റത്. പ്രതികൾക്കെതിരേ പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു.
കണ്ണമ്മൂല പുത്തൻപാലം വയൽ നികത്തിയ വീട്ടിൽ ആർ അരുൺ(33), കൊല്ലൂർ തോട്ടുവരമ്പ് വീട്ടിൽ ബി രാജേഷ്(34) എന്നിവർ ചേർന്നാണ് വാതിൽപൊളിച്ച് വീടിനുള്ളിൽ കടന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചത്.
22-ന് രാത്രി 11നാണ് ഇരുവരും ചേർന്ന് നീരജിനെ തട്ടിക്കൊണ്ടുപോയത്. മാതാപിതാക്കൾ വേർപെട്ട് കഴിയുന്നതിനാൽ മിക്കവാറും കുട്ടി വീട്ടിൽ ഒറ്റയ്ക്കായിരിക്കും. ഈ സാഹചര്യം മുതലെടുത്തായിരുന്നു ആക്രമണമെന്ന് പോലീസ് പറയുന്നു.
നീരജിന്‍റെ അച്ഛന്‍റെ സുഹൃത്താണ് പ്രതികൾ. ഇവർ കുട്ടിയുടെ വീടിനു സമീപമിരുന്ന് കഴിഞ്ഞ ദിവസം മദ്യപിച്ചിരുന്നു. ഇതിനിടെ പ്രതികളുടെ മൊബൈൽഫോൺ കാണാതായി. ഫോൺ നീരജ് എടുത്തതാണെന്ന സംശയത്തിലായിരുന്നു മർദനം.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…