Health

നെല്ലിക്ക പരിഹരിക്കും ഈ അഞ്ച് പ്രശ്‌നങ്ങള്‍

പോഷകങ്ങളുടെ കലവറയാണ് നെല്ലിക്ക.അതുകൊണ്ടു തന്നെ ഔഷധ മൂല്യങ്ങളുടെ കാര്യത്തിലും ഈ കൊച്ചുഫലത്തിന്റെ സ്ഥാനം വലുതാണ്. പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള ഒറ്റമൂലിയാണ് നെല്ലിക്ക. സ്ഥിരമായി ഭക്ഷണത്തില്‍ നെല്ലിക്ക ഉള്‍പ്പെടുത്തിയാല്‍ വിളര്‍ച്ച പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നമ്മില്‍ നിന്ന് വിട്ടുനില്‍ക്കും. വിറ്റാമിന്‍ സി,വിറ്റാമിന്‍ ബി,അയേണ്‍,കാല്‍സ്യം എന്നിവ നല്ലതോതില്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. ഇതൊരു പാരമ്പര്യ വൈദ്യത്തിന്റെ ഒഴിവാക്കാനാകാത്ത ചേരുവ കൂടിയാണ്.

നെല്ലിക്ക പരിഹരിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍

1.മുടിക്കൊഴിച്ചിലിന് പരിഹാരം
സ്ത്രീകളുടെ സ്ഥിരം സൗന്ദര്യപ്രശ്‌നങ്ങളിലൊന്നാണ് മുടിക്കൊഴിച്ചില്‍. ഇതിനുള്ള ഫലപ്രദമായ ഔഷധമാണ് നെല്ലിക്ക.നെല്ലിക്കയിട്ട് കാച്ചിയ എള്ളെണ്ണ കുളിക്കുന്നതിന് മുമ്പ് തലയോട്ടിയിലും മുടിയിലും തേച്ചുപിടിപ്പിക്കുന്നത് അകാലനരയെ പ്രതിരോധിക്കാനും മുടിക്കൊഴിച്ചില്‍ ഇല്ലാതാക്കാനും സഹായിക്കും.

2.മൂത്രതടസം മാറും
മൂത്രതടസ്സമുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന ഔഷധമാണിത്. അരിക്കാടിയില്‍ നെല്ലിക്ക ചേര്‍ത്ത് അടിവയറ്റില്‍ പുരട്ടിയാല്‍ മൂത്രതടസ്സം മാറുമെന്ന് പാരമ്പര്യവൈദ്യം പറയുന്നു.

3.ചുളിവുകള്‍ മാറും
ചര്‍മ്മത്തിന് പ്രായം കുറയ്ക്കാന്‍ സഹായിക്കുന്ന ഫലമാണ് നെല്ലിക്ക. ചര്‍മ്മത്തിലെ ചുളിവുകള്‍ മാറാന്‍ നെല്ലിക്ക ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ പതിവായി കുളിക്കുന്നത് ഫലം ചെയ്യും.

4.ബലക്ഷയവും ശരീരവേദനയും
നെല്ലിക്ക ശര്‍ക്കര ചേര്‍ത്ത് സ്ഥിരമായി കഴിച്ചാല്‍ ശരീരവേദന,ബലക്ഷയം എന്നിവ ഇല്ലാതാകും.
കുട്ടികളും സ്ത്രീകളും പതിവായി നെല്ലിക്ക കഴിക്കുന്നതിലൂടെ വിളര്‍ച്ച ഇല്ലാതാകും. രക്തക്കുറവ് മൂലം വരുന്ന പല രോഗങ്ങളും നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുന്നത് വഴി തടയാം.

5.ദഹന പ്രക്രിയ എളുപ്പമാകും
വയറ്റിലെ ദഹന പ്രശ്‌നങ്ങളാണ് പലവിധ രോഗങ്ങള്‍ക്കും പ്രധാന കാരണം. ശരിയല്ലാത്ത ഭക്ഷണവും ഉറക്കവുമൊക്കെ ആരോഗ്യത്തെ ബാധിക്കുന്നു. അതുകൊണ്ടുതന്നെ വയറ് നന്നായാല്‍ ആരോഗ്യം നന്നായി എന്നാണ് പഴമക്കാര്‍ പറയുന്നത്. ദഹനപ്രക്രിയ സുഗമമാക്കാനുള്ള കഴിവ് നെല്ലിക്കയ്ക്ക് ഉണ്ട്. ഭക്ഷണത്തിന് മുമ്പ് നെല്ലിക്കയുടെ നീര് കഴിച്ചാല്‍ ദഹന പ്രശ്‌നങ്ങള്‍ മാറികിട്ടും.

B4 Admin

Recent Posts

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

3 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

3 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

6 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

8 hours ago

പത്തനംതിട്ടയിൽ ദാരുണ അപകടം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു

പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…

9 hours ago

ക്ഷേത്രഭരണത്തിൽ സർക്കാർ ഇടപെടലിന് തിരിച്ചടിയോ? ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രം ട്രസ്റ്റിന് തിരികെ നൽകാൻ ഹൈക്കോടതി

ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…

15 hours ago