തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ പ്രതിയായ എഴുത്തുകാരൻ സിവിക് ചന്ദ്രനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്. സെഷൻസ് കോടതി ജാമ്യം നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ജാമ്യം റദ്ദാക്കാൻ ആവശ്യപ്പെട്ടേക്കും. കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാറാണ് ലൈംഗിക പീഡന കേസിൽ കുറ്റാരോപിതനായ സിവിക് ചന്ദ്രന് വിചിത്ര വാദങ്ങൾ ഉന്നയിച്ച് മുൻകൂര് ജാമ്യം നൽകിയത്. സിവിക് ചന്ദ്രനെതിരെയുള്ള ആദ്യ കേസിൽ ജാമ്യം അനുവദിച്ച കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ അടക്കം ചോദ്യം ചെയ്താണ് പ്രോസിക്യൂഷന്റെ അപ്പീൽ.
ജാമ്യ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നതാണ് സര്ക്കാര് വാദം. ഉത്തരവിൽ പറഞ്ഞകാര്യം പരിഷകൃത സമൂഹത്തിനു അംഗീകരിക്കാൻ കഴിയില്ലെന്നും ഹര്ജിയിൽ ചൂണ്ടിക്കാട്ടും. സെഷൻസ് കോടതിയിൽ മുൻകൂര് ജാമ്യ ഹര്ജിയിലെ വാദത്തിനിടെ പരാതിക്കാധാരമായ സംഭവം നടന്ന ദിവസത്തെ ഫോട്ടോകൾ പ്രതി ഹാജരാക്കിയിരുന്നു. ശരീരഭാഗങ്ങൾ കാണുന്ന നിലയിലാണ് യുവതി വസ്ത്രം ധരിച്ചിരുന്നതെന്നും ഇത്തരത്തിൽ യുവതി പ്രകോപനമുണ്ടാക്കുന്ന വസ്ത്രം ധരിച്ചതിനാല് പീഡനത്തിനുള്ള 354 എ വകുപ്പ് നിലനില്ക്കില്ലെന്നാണ് കോടതി പറഞ്ഞത്. ആഗസ്റ്റ് 12ന് മുൻകൂർ ജാമ്യം നൽകിയിരുന്നുവെങ്കിലും ഉത്തരവിന്റെ പകർപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സ്തീവിരുദ്ധവും നിയമലംഘനവുമാണ് ഉത്തരവിലെ പരാമർശങ്ങളെന്ന് നിയമരംഗത്തെയും പൊതുരംഗത്തെയും പ്രമുഖർ വ്യക്തമാക്കി.
ഉത്തരവിൽ പ്രതിയുടെ മക്കളുടെ സ്ഥാനമാനങ്ങളടക്കം ചൂണ്ടിക്കാട്ടി സമൂഹത്തിൽ ഉന്നതപദവിയുള്ളയാൾ പീഡനം നടത്താനിടയില്ലെന്നും പറയുന്നുണ്ട്. ഇത്തരത്തിലുള്ള നിഗമനങ്ങളും ശരിയല്ലെന്നും വിമർശനമുയരുന്നുണ്ട്. സെഷൻസ് ജഡ്ജിയുടെ പരാമർശത്തിനെതിരെ ഹൈക്കോടതി രജിസ്ട്രാർക്ക് പരാതി നൽകാനാണ് ഇരയായ യുവതിയുടെ തീരിമാനം. അപ്പീൽ നൽകാൻ പ്രോസിക്യൂഷനും പദ്ധതിയിടുന്നുണ്ട്.
ലൈംഗിക അതിക്രമകേസിൽ സിവിക് ചന്ദ്രനെതിരായ ആദ്യ പീഡനപരാതിയിൽ കോഴിക്കോട് സെഷൻസ് കോടതി പട്ടികജാതി പട്ടികവർഗ്ഗ പീഡന നിയമത്തെ വ്യാഖ്യാനിച്ചതിനെച്ചൊല്ലിയും വിമര്ശനം ഉയര്ന്നിട്ടുണ്ട്. പരാതിക്കാരി പട്ടികജാതിക്കാരിയായതിനാൽ എസ്സി എസ്ടി നിയമ പരിരക്ഷ ഉണ്ട്. എന്നാൽ സിവികിന് ജാതിയില്ലെന്ന് ചൂണ്ടിക്കാട്ടി എസ്സി എസ്ടി നിയമം നിലനിൽക്കില്ലെന്നാണ് കോടതിയുടെ ഉത്തരവ്. ജാതിയില്ലാ എന്ന് സിവികിന്റെ എസ്എസ്എൽസി ബുക്കിലുണ്ട്. അദ്ദേഹം സാമൂഹ്യ പരിഷ്കർത്താവാണ് എന്നും കോടതി പറയുന്നു. അത്തരമൊരാൾക്കെതിരെ എങ്ങിനെ എസ്സി എസ്ടി അതിക്രമ നിരോധന നിയമം ചുമത്തും എന്നാണ് കോടതിയുടെ ചോദ്യം. ഇത് നിയമലംഘനമാണെന്ന് ദളിത് അവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ആഗസ്റ്റ് 2 നാണ് ഈ ഇത്തരവ് പുറത്തിറങ്ങിയതെങ്ഖിലും രണ്ടാമത്തെ ജാമ്യ ഉത്തരവിലെ പരാമർശങ്ങൾ വിവാദമയതോടെയാണ് ഇതും ചർച്ചാവിഷയമായത്.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…