PWD
വയനാട്: ലക്ഷങ്ങള് മുടക്കി വ്യവസായിയുടെ പുരയിടത്തിന് മുന്നില് സംരക്ഷണ ഭിത്തി നിര്മിച്ച്പൊതുമരാമത്ത് വകുപ്പ്. ദേശീയപാത നവീകരണത്തിന്റെ മറവില്ലാണ് വ്യവസായിയുടെ പുരയിടം സംരക്ഷിക്കാന് ലക്ഷങ്ങള് ചിലവിടുന്നത്. നിര്മ്മാണത്തിന്റെ ഭാഗമായി പാതയോരത്ത് നിന്ന് നീക്കുന്ന മണ്ണ് തളളുന്നതാകട്ടെ ഇതേ വ്യവസായിയുടെ മറ്റൊരു ഭൂമി നികത്താനും. ഇതേ സ്ഥലത്ത് നേരത്തെ നടന്ന മണ്ണുകൊളള സംബന്ധിച്ച വിചാരണ തുടരുന്നതിനിടെയാണ് ഈ വഴിവിട്ട നിര്മാണം. വയനാട് ലക്കിടിയിലാണ് ഈ സംഭവം. വകുപ്പ് മന്ത്രിക്ക് പരാതി നല്കിയിട്ട് നടപടി ഇല്ലാത്തതിനെത്തുടര്ന്ന് വിജിലന്സിനെ സമീപിച്ചിരിക്കുകയാണ് നാട്ടുകാര്.
വയനാട് ലക്കിടിയില് കോയന്കോ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള വസ്തുവിന്റെ മുന്നിലാണ് നിര്മ്മാണം. ദേശീയ പാതയോരത്ത് മണ്ണിടിച്ചില് തടയാനായി സദുദ്ദേശത്തോടെ നടത്തുന്ന ഒരു നിര്മ്മാണ പ്രവൃത്തിയെന്നാണ് ഒറ്റ നോട്ടത്തില് ആര്ക്കും തോന്നുക. എന്നാല് ഇവിടെ മണ്ണിടിച്ചില് സൃഷ്ടിച്ചതും ഇവിടെ നിന്ന് മണ്ണ് നീക്കുന്നതും കോയന്കോ ഗ്രൂപ്പിനെ സഹായിക്കാനാണെന്നതിന്റെ തെളിവുകളാണ് പുറത്ത് വരുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതിയിലുളള ഭൂമിയില് നിന്നെടുക്കുന്ന മണ്ണ് പൊതുസ്ഥലത്ത് തന്നെ സൂക്ഷിക്കണമെന്നും അത് ലേലം ചെയ്യണമെന്നുമുളള വ്യവസ്ഥ നിലനില്ക്കെയാണ് ഈ കൊളള. ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി വഴി നഷ്ടപ്പെട്ടവരും മണ്ണ് ഇടിഞ്ഞവരുമായി നിരവധി സാധാരണക്കാര് സംരക്ഷണ ഭിത്തി നിര്മ്മിക്കണമെന്ന ആവശ്യവുമായി കാത്തു നില്ക്കുമ്പോഴാണ് മുന് കരാറുകാര് കൂടിയായ കോയന്കോ ഗ്രൂപ്പിനെ സഹായിക്കാനുളള ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഈ വഴിവിട്ട നീക്കം.
ഉറച്ച മണ്തിട്ടയായിരുന്ന ഈ ഭാഗം ഇടിഞ്ഞു താഴാന് തുടങ്ങിയത് എങ്ങനെയാണെന്നറിയാന് മൂന്നുവര്ഷം മുമ്പ് ഇതേഭാഗത്ത് നടന്ന ഒരു മണ്ണ് മോഷണക്കേസ് പരിശോധിച്ചാല് മതി. 2018 മാര്ച്ചിലാണ് കോയന്കോ ഗ്രൂപ്പിന്റ വസ്തുവിന്റെ മൂന്നിലുളള ഈ ഭാഗത്ത് നിന്ന് പട്ടാപ്പകല് 50 ലോഡിലേറെ മണ്ണിടിച്ച് ലോറികളില് കടത്തിക്കൊണ്ടുപോയത്. പൊതുമരാമത്ത് വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന ഈ കൊളളയെക്കുറിച്ച് അന്നത്തെ അസിസ്റ്റന്റ് എന്ജീനീയര് ലക്ഷ്മണന് വൈത്തിരി പൊലീസില് പരാതി നല്കി. 201/2018 ക്രൈം നമ്പറില് കേസും എടുത്തു. ഈ കേസില് വിചാരണ തുടരുമ്പോഴാണ് 50 ലക്ഷത്തിലേറെ രൂപ ചെലവിട്ട് ഇവിടെ സംരക്ഷണ ഭിത്തി കെട്ടുന്നത്. ചുരുക്കത്തില് ലക്ഷങ്ങള് മുടക്കി ഇവിടെ സംരക്ഷണ ഭിത്തി നിര്മ്മിക്കാനുളള സാഹചര്യം ബോധപൂര്വം സൃഷ്ടിക്കുകയായിരുന്നു എന്ന് ചുരുക്കം.
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…